പോസ്റ്റുകള്‍

ഊമക്കത്ത്

 ഡാ അനിലേ.. ഒരു വിജ്രംഭിച്ച കെട്ടിടത്തിനടുത്തു നിന്ന് തന്റെ അമ്മയുടെ വിളിക്കേട്ട് അവൻ സ്വബോധത്തിലേക്ക് തിരികെ വന്നു. കയ്യിൽ കയറ്റാനിരുന്ന സിറിഞ്ച് പതിയെ നിലത്തു വച്ച് അവൻ അമ്മക്ക് മുന്നിൽ വന്നു നിന്നു,  നീ എവിടെയായിരുന്നു എത്രയൊക്കെ അന്വേഷിച്ചെന്ന് അറിയോ...?  മറുപടിയായി കയ്യിലുള്ള അഴുകിയ പാട്ട പൊക്കിക്കൊണ്ട് പറഞ്ഞു..  ഇതെടുക്കാൻ വന്നതാ...ഇതുകൊണ്ടൊരാവശ്യമുണ്ടായിരുന്നു.! ശേഷം അമ്മക്ക് മുഖം കൊടുക്കാതെ പതിയെ അവിടെനിന്നു മാറിനടന്നു.     അച്ഛനില്ലാതെ വളർന്ന അനിലിന്റെ എല്ലാകാര്യവും ചെയ്ത് കൊടുത്തിരുന്നത് അമ്മ വത്സലയായിരുന്നു, കുടുംബശ്രീയിൽ നിന്ന് കിട്ടിയ കുറിപൈസ കൊണ്ട് അവനാഹ്രഹിച്ച പഠനം നടത്തി എന്ന കൃതജ്ഞതയിലാണ് അവൾ. എന്നാൽ ഡൽഹിയിലെ ഏതോ ഒരു യൂണിവേഴ്സിറ്റിയിൽ പടിക്കുന്നു എന്നല്ലാതെ എന്താണ് പഠിക്കുന്നതെന്ന് പോലും നിരക്ഷരയായ അവൾക് അറിയുമായിരുന്നില്ല.             * * * *    സർ.... നമ്മടെ ആളെ കിട്ടീട്ടുണ്ട്... പ്രൊമോഷന്റെ വക്കിലെത്തി നിൽക്കുന്ന സാജൻ സാറിന്റെ വാക്ക് എസ്പി ദിവാകരൻ വളരെ ഗൗരവത്തോടെ ക...

റോഹിംഗ്യൻ മുസ്ലിംകളുടെ ജീവിതം എന്നനരകം

 റോഹിംഗാഭാഷ സംസാ രിക്കുന്നവരും ഇസ്ലാം മതം പിന്തു ടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന  മ്യാന്മാറിലെ ഒരു വംശീയ ജനവിഭാ ഗമാണ്. ചരിത്രപരമായി അരക്കാ നീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന  ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യ യിൽനിന്നുള്ള രാജ്യമില്ലാത്തവരെ ന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ- ആര്യൻ ജനതയാണ്. 2016-17  പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ  ഏകദേശം ഒരു ദശലക്ഷം റോഹി ങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി  കണക്കുകൾ കാണിക്കുന്നു. ലോ കത്തിലെ ഏറ്റവും വലയി പീഡിത  ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹി ങ്ക്യൻ ജനതയ്ക്ക് 1982 ലെ മ്യാൻമർ  ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹ്യൂമൻ  റൈറ്റ്സ് വാച്ചിൻറെ നിരീക്ഷണമനു സരിച്ച്, 1982 ലെ മ്യാൻമർ ദേശീയ  നിയമം, റോഹിൻക്യൻ ജനതയുടെ പൗരത്വം സമ്പാദിക്കാനുള്ള സാധ്യത കളെ ഫലപ്രദമായി പ്രതിരോധിക്കുന്നു.  എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്ര ത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്ന തിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിംഗ്യകളെ അവിടുത്ത് എട്ട്ദേശീയ ദേശീയ വംശങ്ങളിൽ ...

പട്രോഡോളർ രാഷ്ട്രീയവും അമേരിക്കൻ ആധിപത്യവും: ഒരു വിശകലനം.

 ആമുഖം. ആഗോള രാഷ്ട്രീയത്തിൽ, പലപ്പോഴും സൈനിക ശക്തിയും നയതന്ത്രവുമാണ് ആധിപത്യത്തിന്റെ പ്രധാന ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഇവയ്ക്കൊപ്പം, കൂടുതൽ സൂക്ഷ്മവും എന്നാൽ ഒരുപോലെ ശക്തവുമായ മറ്റൊരു ഘടകം കൂടിയുണ്ട്: "കറൻസിയുടെ ആധിപത്യം". രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്കൻ ഡോളർ ഈ പദവി അലങ്കരിക്കുകയും, അത് സംരക്ഷിക്കാനും നിലനിർത്താനുമായി സങ്കീർണ്ണമായ ഒരു സംവിധാനം രൂപപ്പെടുകയും ചെയ്തു. ഈ സംവിധാനമാണ് പട്രോഡോളർ വ്യവസ്ഥിതി എന്നറിയപ്പെടുന്നത്. ലളിതമായി പറഞ്ഞാൽ, ആഗോള എണ്ണവ്യാപാരം അമേരിക്കൻ ഡോളറിൽ നടത്താനുള്ള ഒരു ധാരണയാണിത്. എന്നാൽ ഇത് വെറുമൊരു വാണിജ്യ ക്രമീകരണമല്ല; മറിച്ച്, അമേരിക്കയ്ക്ക് അതിന്റെ സാമ്പത്തിക കമ്മികൾ നികത്താനും, സൈനിക വ്യയം വർദ്ധിപ്പിക്കാനും, ആഗോളതലത്തിൽ നിയന്ത്രണം ചെലുത്താനും കഴിയുന്ന ഒരു അസമമായ പദവി ("എക്സോർബിറ്റന്റ് പ്രിവിലേജ്") സമ്മാനിച്ചു .    പട്രോഡോളർ വ്യവസ്ഥിതിയുടെ ചരിത്രവും ഘടനയും a) ബ്രെട്ടൺ വുഡ്സിന്റെ തകർച്ചയും പുതിയ അന്വേഷണവും 1971-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഡോളറിന്റെ സ്വർണ്ണ മാനദണ്ഡം അവസാനിപ്പിച്ചതോടെ (നിക്സൺ ഷോക്ക്), ബ്രെട്ടൺ വുഡ്സ് കരാർ...

Gen-Z (part-2)

ഇമേജ്
 ഈ തലമുറയിലെ ഏതാണ്ട് 80 ശതമാനം ആളുകളും ഓൺലൈൻ ഗെയിമുകൾക്കായി സമയം ചെലവഴിക്കുന്നവരാണ്. ന്യൂ ഡിജിറ്റൽ ഏജിന്റെ റിപ്പോർട്ട് പ്രകാരം ജെൻ സിയിലെ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും സ്വയം ഓൺലൈൻ ഗെയിമർ എന്ന് വിശേഷിപ്പിക്കുന്നു. HP ബ്രാൻഡിന്റെ 2023-ലെ ഗെയിമിങ് ലാൻഡ്‌‌സ്കേപ്പ് സ്റ്റഡി പ്രകാരം ഇന്ത്യയിലെ ജെൻ സിയുടെ 75 ശതമാ നവും ഓൺലൈൻ ഗെയിമുകളെ പ്രാധാന്യത്തോടെ കാണുന്നു. ഓൺലൈൻ ഗെയിമിങ്ങിലൂടെ വരുമാന വും ഇവർ നേടുന്നുണ്ട്. ഗെയിമിങ്ങ് ഒരു കരിയറായി എടുത്ത പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നനിലയിലും പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിലും ജെൻ സി മുന്നിലാണ്. 2022-ലെ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർ ട്ട് പ്രകാരം ജെൻ സിയിലെ ഏകദേശം 80 ശതമാനം ആളുകളും സമൂഹമാധ്യമത്തിൽ കണ്ട എന്തെങ്കിലും ഒരു വസ്തു‌വെങ്കിലും വാങ്ങിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ് ജെൻ സിയുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ്. അതിനായി അവർ ഓൺലൈൻ റിവ്യൂകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരേ യും ആശ്രയിക്കുന്നു. ഷോപ്പിങ്ങിനായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നു. ഡീലുകളും ഡിസ്‌കൗണ്ടു കളും പരിശോധിക്കുന്നു. വിലകൾ താരതമ്യം ചെയ്യാം, കൂടുതൽ ഉത്പന്നങ്ങള...

Gen-Z. (Part-1)

ഇമേജ്
 സ്മാർട്ട്ഫോണുകൾക്ക് മുൻപുള്ള ജീവിതം. ആ കാലം ഓർത്തെടുക്കാൻ കഴിയാ ത്തവരോ അക്കാലത്ത് ജീവിച്ചിട്ടില്ലാത്തവരോ ആയ ഭൂമിയിലെ ആദ്യത്തെ തലമുറ. അവരാണ് Generation Z അഥവാ സൂമേഴ്‌സ് (Zoomers). ലാറ്റിൻ അക്ഷരമാ ലയിലെ അവസാന അക്ഷരമായ Z-ൽ അറിയപ്പെടുന്ന വരാണിവർ(ഈ ലേഖനത്തിലുടനീളം ജനറേഷൻ സി/ജെൻ സി എന്നീ പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്). ഓക്സ്ഫഡ് നിഘണ്ടു ജനറേഷൻ സിയെ വിശേഷിപ്പി ക്കുന്നത് 1990-കളുടെ അവസാനത്തിനും 2010-കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ച, ഇന്റർനെറ്റുമായി വളരെ പരിചിതരായ ഒരുകൂട്ടമാളുകൾ എന്നാണ്. ജനറേഷൻ സിയുടെ ആരംഭവർഷമായി 1995, 1996, 1997 എന്നിങ്ങനെ പല അഭിപ്രായങ്ങൾ നിലനിൽക്കു ന്നുണ്ട്. 2012-നും 2015-നും ഇടയിലാവാം ജനറേ ഷൻ സിയിലെ അവസാനയാളുകൾ ജനിച്ചത് എന്നും കരുതുന്നു. എന്നാൽ വാഷിങ്‌ടൺ ഡി.സി. ആസ്ഥാനമായുള്ള Pew Research Center-ന്റെ റിപ്പോർട്ടുകൾ പ്രകാരം 1997-നും 2012-നുംഇടയിൽ ജനിച്ചവരാണ് ജെൻ സിയിൽ ഉൾപ്പെടുന്നത്. പ്യൂ റിസേർച്ച് സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നിലവിൽ പല ഗവേഷണസ്ഥാപനങ്ങളും വാർത്താ ഏജൻസികളും ജെൻ സിയുടെ ജനനവർഷം പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ 2024-ൽ ജെൻ സിയുടെ പ്രായം 12-നും 27-നും ഇടയിലാണ...

I Drew a Flag with Crayons

🖋️MUHAMMED ASHIQUE T T I drew a flag with crayons, red like the sky when bombs fall, black like the smoke that eats our sun, white like the walls that echo fear, and green… like the garden my mother once grew— before the tanks came. My name is Amal. It means hope. But they say hope is dangerous here. It sings too loud. It dreams too wide. And sometimes, it gets buried under rubble. My brother was teaching me alphabets— A for Allah, B for Baba, C for checkpoint… We never reached F. A drone came instead. I used to think stars were pretty, but now I wonder— Are they eyes watching us? Are they bombs waiting to fall? Mama says not to fear them, but her voice trembles like broken glass. I asked her once, “Why don’t we have peace?” She kissed my forehead and said, “Because they are afraid of your smile.” I didn’t understand, but I held my lips tight for days. There’s a bird outside my window— one wing bent, still flying. That’s how we are. Torn, but moving. Hurting, but singing. And if you e...

യുവതയുടെ നവ മൊഴികൾ'

ഇമേജ്
സാങ്കേതിക വിദ്യയുടെ ത്വരിത ഗതിയിലുള്ള വളർച്ച ജീവൽസ്പന്ദനത്തിന്റെ സകലതലങ്ങളേയും തഴുകി വളരുന്ന ജനതയാണ് Gen  Z. 1997 നും 2012 നും ഇടയിൽ ജനിച്ച തലമുറയാണ്. സോഷ്യൽ മീഡിയയുടെയും ടെക്നോളജിയുടെയും ആദ്യ ഗൃഹനവക്താക്കളാണിവർ. സോഷ്യൽ മീഡിയയും ഇന്റർനെറ്റും ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളായി പുൽകിയ ജനത. സാമൂഹിക സാംസ്‌കാരിക മേഖലകളിൽ പൂർവികരേക്കാൾ വിപ്ലവചലനമാണ് നയിക്കുന്നത്. ജനനം മുതൽ രക്ത ഒഴുക്കിന്റെ വിവിധ തലങ്ങളിൽ സ്പഷ്ഠമായ വിവരം സിദ്ധിച്ചവർ. സാമൂഹിക അവബോധവും പുരോഗമന ചിന്തയും, സാംസ്‌കാരിക സാമ്പത്തിക തലങ്ങളിലും വ്യക്തികൾക്ക് ശക്തമായ അഭിപ്രായമുണ്ട്. പാരമ്പര്യ ശൈലികളിൽനിന്നും വിതിരിക്തമായി, ന്യൂതന രീതികളിൽ വസിക്കുന്നു. അതിരുകളില്ലാത്ത ഭാവനയുടെ ലോകം സമൂഹത്തിന് മുമ്പിൽ,തന്റെ ആശയങ്ങൾ സമൂഹത്തിന് മുമ്പിൽ കാണിക്കുന്നു. വാക്കുകളെക്കാൾ പ്രവർത്തിയുടെ സ്വാധീന മൂല്യം ദർശിപ്പിക്കുന്നു. ബന്ധനങ്ങളില്ലാത്ത സ്വാതന്ത്ര്യത്തിന്റെ പങ്കാളികളാണ്.വൈവിദ്യ പ്രേമികളാണ് Gen Z. ഹ്രസ്വ സമയം കൊണ്ട് ബൃഹത്തായ കാര്യങ്ങൾ ആർജിക്കാൻ ശേഷിയുള്ളവർ. ഒരേ സമയം വിത്യസ്ത കാര്യങ്ങൾ ചെയ്യാൻ കഴിവുള്ളവരും. Gen Z ഏറ്റവും കൂടുതൽ, Instagram, snapchat...

ഖൈബറും കീഴടക്കി ഇസ്ലാം

ഇമേജ്
മദീനയിൽ ഉണ്ടായ സംഭവ വികാസങ്ങൾ അറിഞ്ഞ കച്ചവടക്കാരനായ ഒരു ജൂതൻ വേഗത്തിൽ ഖൈബറിലേക്ക് പോയി അവിടുത്തെ രാജാവായ മുറഹിബിനോട് വരാനിരിക്കുന്ന വലിയ വിപത്തിനെ കുറിച്ച് ഉണർത്തി "മുഹമ്മദിൻറെ തലയെടുത്തിട്ട് മടങ്ങിവരികയുള്ളൂ എന്ന് പറഞ്ഞ ഹജ്ജാശ് ബിന് മുൻതിർ ഇപ്പോൾ അതാ ഇസ്ലാം സ്വീകരിച്ച് മുസ്ലിം സൈന്യത്തിന്റെ ഉപ സൈന്യാധിപനായി ഖൈബർ ആക്രമിക്കാൻ വേണ്ടി വരുന്നു." മുറഹിബ് വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഉടൻതന്നെ അയാൾ പ്രതിനിധി സഭ വിളിച്ചുകൂട്ടി. മുറഹിബ് സംസാരിക്കാൻ ആരംഭിച്ചു "മുഹമ്മദിനെ വധിക്കുമെന്ന് ഉറച്ച ബോധത്തോടുകൂടിയാണ് നാം ഹജ്ജാശിനെ മദീനയിലേക്ക് അയച്ചത് എന്നാൽ അയാൾ മതം മാറി മുഹമ്മദിൻ്റെ ഉപ സൈന്യാധിപനായി വിശാലമായ ഈ ഖൈബർ ഭൂമിക ആക്രമിക്കാൻ വേണ്ടി വരികയാണ് ഖൈബർ കോട്ടയുടെ തന്ത്രപ്രധാനമായ പല രഹസ്യങ്ങളും അറിയാവുന്ന ഹജ്ജാശിൻ്റെ സഹായത്തോടു കൂടി അവർ നമ്മെ എളുപ്പത്തിൽ കീഴടക്കാം എന്നാണ് കരുതിയിരിക്കുന്നത് എന്നാൽ ഒന്നര ലക്ഷത്തോളം വരുന്ന സൈനിക സന്നാഹം ഉള്ള, വിപുലമായ ആയുധ ശേഖരങ്ങൾ ഉള്ള നമ്മെ പരാജയപ്പെടുത്താൻ അവർക്ക് കഴിയുകയില്ല അവർ വന്നാലുടനെ തന്നെ ഒരു പോരിന് ഇറങ്ങി അവരെ നാം വേരോടെ പിഴുതെറിയും...

ഖൈബറിലേക്ക് പടയൊരുക്കം

ഇമേജ്
ഭാഗം 1  അപ്രതീക്ഷിതമായി ആണ് കുതിരയ്ക്ക് തീറ്റ വെട്ടികൊണ്ടിരുന്ന അലി(റ)വിൻ്റെ അടുക്കലേക്ക് വെപ്പ്രാളപെട്ട് ഒരു സ്വഹാബി ഓടി വന്നു പറഞ്ഞത് "അലിയാര് തങ്ങളെ താങ്കൾ അറിഞ്ഞില്ലേ റസൂലുല്ലായെ കൊല്ലാൻ മദീന പള്ളിയിൽ ആൾ വന്നിരിക്കുന്നു"  അലി (റ) ഞെട്ടിതരിച്ചു "എന്ത് മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നോ " ഇതും പറഞ്ഞ് അലിയാര് തങ്ങൾ മദീനാ പള്ളി ലക്ഷ്യമാക്കി ഓടി. പ്രസ്തുത വിവരം അറിഞ്ഞ് മദീന പള്ളിയിൽ ഒരുപാട് ആൾ കൂടിയിരുന്നു , അലി(റ) പള്ളിയിൽ എത്തിയ ഉടനെ ഉമർ (റ)വിനെ ആണ് കണ്ടത്  "ഉമറെ നബിയെ കൊല്ലാൻ ആൾ വന്നു എന്ന് കേട്ടു താങ്കൾ ഇവിടെ ഇല്ലായിരുന്നോ? നബി തങ്ങൾ എവിടെ എന്തെങ്കിലും അനർത്ഥം സംഭവിച്ചോ?" അലി(റ) തൃതിയിൽ ചോദിച്ചു. "ഏയ് പേടിക്കാൻ ഒന്നും ഇല്ലാ മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നത് ശെരിയാണ് പക്ഷെ ആൾ ഇപ്പൊൾ കലിമത്ത് ചൊല്ലി മുസ്ലിമായി പ്രവാചകരുടെ കൂടെ പള്ളിക്ക് ഉള്ളിൽ ഉണ്ട്" ഉമർ (റ) മറുപടി പറഞ്ഞു. ആലിയാര് തങ്ങൾ വേഗം തന്നെ പള്ളിക്കുള്ളിൽ കയറി, നബി തങ്ങൾ മിഹ്റാബിൽ ഇരിക്കുന്നത് കണ്ടപ്പോൾ അലി (റ) വിന് ആശ്വാസം ആയി.  കൊല്ലാൻ വന്ന വ്യക്തി ഖൈബറിലെ പേര് കേട്ട പോരാളി ഹജ്ജാശ...

നാം എന്നും ഒന്ന്

ഇമേജ്
 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എൻ്റെ അപ്പുറത്ത് ഇരുന്നിരുന്ന എൻ്റെ സഹപാഠി എന്നോട് ഒരിക്കൽ പറഞ്ഞു. " ഞായറാഴ്ച ക്ലാസിൽ പോയിരുന്നു. ഇപ്രാവശ്യം ഞങ്ങളെ പഠിപ്പിച്ചത് മുസ്ലിങ്ങളുമായുള്ള ആത്മ ബന്ധമായിരുന്നു. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന അവൻറെ ആ വാക്കുകൾ ഒരു കുളിർമ്മയായിരുന്നു എനിക്ക്. അപ്പോഴാണ് എനിക്ക് എന്തിനാണ് അവരെ  'ചേട്ടന്മാർ 'എന്ന്  വിളിക്കുന്നതിൻ്റെ പൊരുൾ മനസ്സിലായത്. അവർ തിരിച്ച് നമ്മളെ അഭിസംബോധനം ചെയ്യുന്നത് ' അനിയന്മാർ ' എന്നാണത്രേ.  ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ചോറ് ഉണ്ട് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിങ്ങനെ വേർതിരിവില്ലാതെ ജീവിച്ച് പോന്നവരാണ് നമ്മൾ. സമീപ കാലത്തെ ചില സംഭവ വികാസങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. വിശിഷ്യാ കേരളത്തിൽ പോലും വർഗീയത പച്ച പിടിച്ച് തുടങ്ങി എന്നതാണ് വാസ്തവം. നാം ഇതെങ്ങോട്ടാണ്? ഇന്നലെ വരെ ഒരു തോളിൽ കയ്യിട്ടു നടന്ന നമ്മൾ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കുതന്ത്രങ്ങൾക്കും വണങ്ങി കാട്ടിക്കൂട്ടുന്ന അരുതായ്മകൾ കലാപ തുല്യമാണ്.  നാം ഇനിയും ഇവിടെ സമാധാന പൂർവ്വം ജീവിക്കേണ്ടവരാണ്. നമ്മുടെ ജീവിത രീതികൾ വെറും പ...

ഹുദൈബിയ നെല്ലിക്ക പോലൊരു സന്ധി ആദ്യം കയ്ച്ചു ,പിന്നെ മധുരിച്ചു

ഇമേജ്
ഹിജ്‌റ അഞ്ചാം വർഷം പൂര്‍ത്തിയായ സമയത്ത് മുഹമ്മദ് നബി (സ) ഒരു സ്വപ്നം കണ്ടു. മക്കയില്‍ പ്രവേശിച്ച് കഅ്ബാമന്ദിരത്തില്‍ നബി(സ) യും അനുചരന്മാരും പ്രാര്‍ഥന നടത്തുന്നതായിരുന്നു സ്വപ്നം. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യബോധനത്തിൽപ്പെട്ട ഒരു ഭാഗമാണ്. നബി(സ) ഈ വിവരം അനുചരന്മാരെ അറിയിച്ചു. വിവരമറിഞ്ഞ് എല്ലാവരും ആനന്ദിച്ചു . കാരണം, അവരില്‍ പലരും മക്കയില്‍നിന്ന് മദീനയിലെത്തിയവരായിരുന്നു. ജന്മനാട്ടില്‍ തിരിച്ചുചെല്ലുന്നത് അവര്‍ സ്വപ്നം കണ്ടു. നബിയും കുറച്ചു സ്വഹാബികളും ഉംറ ചെയ്യാനായി മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ് മക്കയിലെ ഖുറൈശികള്‍ വലിയൊരു സേനയുമായി കാത്തിരുന്നു. ഉംറ തടയുകയായിരുന്നു അവരുടെ ലക്ഷ്യം.  യാത്രയ്ക്കിടയിൽ ഹുദൈബിയ എന്ന് പേരുള്ള സ്ഥലത്ത് നബിയുടെ ഒട്ടകം മുട്ടുകുത്തി . നബി(സ) യും കൂട്ടരും അവിടെ വിശ്രമിക്കുമ്പോള്‍ ശത്രുപക്ഷത്തു നിന്ന് കുറച്ചുപേര്‍ സന്ധിസംഭാഷണത്തിനായെത്തി. ഇത് നല്ല ഒരവസരമായി കരുതിയ മുഹമ്മദ് നബി(സ) അവരുമായി സന്ധിചെയ്തു.  സന്ധിയില്‍ പല കാര്യങ്ങളും ഖുറൈശികള്‍ പറയുന്നതുപോലെ എഴുതി. ഇതുകണ്ട് സ്വഹാബാക്കളിൽ പലര്‍ക്കും സങ്കടം തോന്നി. കാരണം മുഹമ്മദ് നബി(സ) ശത്രു...

അനുപമം

ഇമേജ്
ഹബീബ്, തിന്മയിൽ ഉണങ്ങിക്കരിഞ്ഞ 'ഗ്രാമ മാതാവി'ൻ മാറിൽ, നന്മയുടെ നാമ്പുകൾ തളിർപ്പിച്ച ജന്മ വസന്തം കരുണവറ്റിയ കൺതടങ്ങളിൽ കനിവിൻ്റെ കണ്ണീർപുഴകളൊഴുക്കിയ വിപ്ലവ സ്പർശം കറുപ്പ് വെളുപ്പെന്ന വിവേചനം മായ്ച്ച് നേരിൻ നിറംവരച്ച മാറ്റത്തിൻ തിരുത്തെഴുത്ത് കുഴിമാടങ്ങൾ വിധിച്ച പെണ്ണുടലുകൾക്ക് അതിജീവനമേകിയ ദർശനം പെരുന്നാൾ പുലരിയിൽ കണ്ണീർവറ്റിയ അനാഥക്കൺകളിൽ സന്തോഷത്തിളക്കമേകിയ പ്രകാശധാര മുന്തിരിച്ചാറുകൾ മുറിവുകൾ വീഴ്ത്തിയ മനങ്ങളിൽ മോചനം തുന്നിയ ഇതിഹാസം ക്രോധം കൂർപ്പിച്ച ശത്രു ദംഷ്ട്രകൾക്ക് സാന്ത്വനം കനിഞ്ഞ സ്നേഹം മനുഷ്യത്വം മരവിച്ച ഇരുട്ടടഞ്ഞ മരുക്കടലിൽ വെളിച്ചം തുഴഞ്ഞെത്തിയ നിലാവിൻ്റെ പങ്കായം റസൂൽ, അങ്ങയെ അറിഞ്ഞുതുടങ്ങവേ ഞാനറിയുന്നു അങ്ങെന്നും അനുപമജ്യോതിസ്സ് ✍️ *ഹാഫിസ് ഹിഷാം പുറമണ്ണൂർ*

പ്രതിരോധത്തിൻ്റെ ഖൻദക്

ഇമേജ്
_"നബിയേ വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഞങ്ങളെല്ലാം വയറ്റിൽ ഓരോ കല്ല് കെട്ടി വെച്ചാണ് ഇവിടെ കുഴിക്കുന്നത്_". സ്വഹാബികളിൽ ഒരാൾ നബിയോട് ആവലാതി പറഞ്ഞു. നബി തൻ്റെ കുപ്പായം പൊക്കിപ്പിടിച്ച് കാണിച്ചു. എല്ലാവരും ഒരു കല്ല് വെച്ചായിരുന്നു ജോലിയിൽ ഏർപ്പെട്ടത്തെങ്കിൽ നബി(സ) രണ്ട് കല്ല് വയറ്റിൽ കെട്ടി വെച്ചായിരുന്നു പണി എടുത്തത്. പ്രതിരോധത്തിൻ്റെ മറ്റൊരു യുദ്ധമായ ഖന്ധകിൻ്റെ ഒരു ചീന്തായിരുന്നു ഇത്. അറബികളുടെ അപരിചിതമായ യുദ്ധ മുന്നേറ്റമായിരുന്നു ഖൻദകിലൂടെ സാധ്യമായത്. കിടങ്ങ് ഒരു തിരിച്ചടിയായി ശത്രുക്കൾ പോലും അന്ധാളിച്ചു നിന്ന അവസ്ഥ. ഇത്തിരിയുള്ള മദീന പട്ടണത്തിൻ്റെ രോമത്തിൽ പോലും ഒന്നും ചെയ്യാൻ കഴിയാതെ പിന്തിരിഞ്ഞ് പോയ ശത്രുക്കൾ.. ഇസ്ലാമിൻ്റെ ചരിത്രത്തിൽ അഹ്സാബ് യുദ്ധം എന്നും ഖൻദക് യുദ്ധം എന്നും അറിയപ്പെട്ട ഈ യുദ്ധ രീതി ഹിജ്റ 5 ശവ്വാൽ മാസത്തിലാണ് അരങ്ങേറിയത്. പലയിടത്തും നേരിട്ട തിരിച്ചടികൾ ജൂതന്മാരുടെ മനസ്സിൽ ഒരു അഗ്നിയായി പുകഞ്ഞു. മുസ്ലിംകളോടുള്ള അടങ്ങാത്ത പക അവരുടെ അടുത്ത കുതന്ത്ര നീക്കത്തിനുള്ള തയ്യാറെടുപ്പിന് വഴി തെളിച്ചു. മുസ്ലിം വിരുദ്ധ ശക്തികളുമായി ഒരു സഖ്യം ചേർന്ന് ഒരു മുന്നേറ്റം ന...

🐎🐎അടി പതറിയ ഉഹ്ദ്🗡️⚔️

ഇമേജ്
പോർക്കളം ശത്രുക്കളുടെ ശബ്ദത്താൽ മുഖരിതമായിരുന്നു, ഖുറൈശി പ്രമുഖർ അലറിപ്പറഞ്ഞു , മുഹമ്മദ് വധിക്കപ്പെട്ടിരിക്കുന്നു, ഇസ്ലാം തകർ ത്തെറിയപ്പെട്ടിരിക്കുന്നു, മുസ്ലിം സൈന്യം തങ്ങളുടെ സ്നേഹ ഭാജനത്തെ തിരഞ്ഞു കൊണ്ടിരിക്കുന്നു ശത്രുവിന്റെ കർണ്ണപുടങ്ങളെ ഉഛാടനം ചെയ്യിച്ച , ഖുറൈശി പ്രമുഖൻ , റസൂലിന്റെ പിതൃവ്യൻ ഭയവിഹ്വലരായി ഓടുന്ന മുസ്ലിം സൈന്യത്തിന് നേരെ തിരിഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു, അല്ലയോ അല്ലാഹുവിൻറെ പടവാഹകരെ നിശ്ചയം മുഹമ്മദ് റസൂൽ സുരക്ഷിതനാണ് നിങ്ങൾ തിരികെ വരുക.  മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ബദർ യുദ്ധത്തിൽ പകരം വെക്കാനാവാത്ത പരാജയത്തിൻ കൈപ്പുനീർ കടിച്ചിറക്കി നടന്നിരുന്ന അബൂസുഫിയാനും കൂട്ടരും മറ്റൊരു അവസരത്തിനായി തക്കംപാർത്ത് ആവനാഴിയിലെ അവസാന ആയുധവും ഏന്തി മുഹമ്മദിനെയും കൂട്ടരെയും തറപറ്റിക്കാൻ 3000 സൈന്യത്തെയും തയ്യാറാക്കി ഖുറൈഷി ജനറൽ ഖാലിദ് ബിൻ വലീദിനെയും കൂട്ടുപിടിച്ച് എ ഡി 625 മാർച്ച് 23 (7 ശവ്വാൽ ഹിജ്റ 3 ) മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ തമ്പടിച്ചു.   തുലോം തുച്ഛമായ മുഹമ്മദ്(സ)യുടെ സൈനികരോട് പരാജയപ്പെട്ട ഖ...

പ്രവാചക ജീവിതം

പ്രവാചക ജീവിതം സന്തോഷ ദുഃഖങ്ങളുടെ ചക്രിയ പ്രവാഹത്താൽ രൂപം കൊണ്ടതാണ്. പരിശുദ്ധനായ അല്ലാഹുവിൻറെ ഏകത്വം വിളംബരം ചെയ്തതിന്റെ പേരിൽ സ്വന്തം രക്തബന്ധുക്കളിൽ നിന്നുപോലും മർദ്ദനവും മറ്റും പ്രവാചകനേൽക്കേണ്ടി വന്നു. എന്നിരുന്നാലും, അല്ലാഹുവിൻറെ മഹത്തരമായ യുക്തിയുടെ തറയിൻമേലായിരുന്നു പ്രവാചക ജീവിതം ക്രമീകരിച്ചിരുന്നത്.  മക്കാ മുശ്രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് തന്നെ അല്ലാഹു മദീനയെ പ്രവാചക മൂല്യങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാക്കി മാറ്റിയിരുന്നു. ബഹുദൈവാരാധനയുടെയും അജ്ഞതയുടെയും അന്ധകാരത്തിൽ പൊറുതിമുട്ടിയ മദീനയിലെ ജനങ്ങളുടെ ഹൃദയത്തിൽ സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും പതാക വാഹകനായി പ്രവാചകനെ അല്ലാഹു ചിത്രീകരിച്ചു. പ്രവാചകാഗമനത്തിനു മുമ്പ് തന്നെ മദീനയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയന്തരീക്ഷമൊട്ടാകെയും അല്ലാഹു പ്രവാചകനേറ്റവും സൗകര്യപ്രദമാക്കി മാറ്റിയിരുന്നു. ഉദാഹരണത്തിന്, മക്കാ നിവാസികൾ പൊതുവേ പരുക്ക സ്വഭാവമുള്ളവരാണെങ്കിൽ മദീനക്കാർ അങ്ങേയറ്റം നിർമ്മല സ്വഭാവക്കാരായിരുന്നു. അവർ മക്കക്കാരേക്കാൾ കൂടുതൽ സഹനശീലമുള്ളവരും മിതത്വ സ്വഭാവക്കാരുമായിരുന്നു...

മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!

ഇമേജ്
(ഭാഗം 2)  നബി (സ്വ) യുടെ ഈ അത്ഭുത യാത്രയ്ക്ക് ( ഇസ്റാഉം മിഅ്റാജും ) പിന്നിലെ ഹിക്മത്ത് എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൽ പ്രപഞ്ച നാഥന്റെ ചില സാക്ഷ്യപ്പെടുത്തലുകൾ ഒളിഞ്ഞിരിപ്പുണ്ട്.  തിരുദൂതർ അയക്കപ്പെട്ടത് മക്കാ നിവാസികൾക്ക് മാത്രമല്ല, മറിച്ച് മനുഷ്യകുലത്തിന്റെയും ജിന്ന് വർഗ്ഗങ്ങളുടെയും തന്നെ പ്രവാചകരായിട്ടായിരിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യമായി അല്ലാഹു നടത്തുന്നത്. മുൻകഴിഞ്ഞ പ്രവാചകൻമാരുടെയെല്ലാം പ്രബോധനം നിർണ്ണിത പ്രദേശത്ത് നിശ്ചിത സമയത്തേക്ക് മാത്രമായിരുന്നു. എന്നാൽ *മുഹമ്മദ് മുസ്തഫാ (സ്വ) സ്ഥല-കാല ഭേദമന്യേ മാർഗദർശിയായിട്ടാണ് നിയോഗിക്കപ്പെടുന്നത്.* അതിനാൽ, ആകാശ ഭൂമിയുടെ സ്പന്ദനങ്ങളും പ്രവർത്തന രീതികളും നിഗൂഢ രഹസ്യങ്ങളും പ്രവാചകർ അറിഞ്ഞിരിക്കണം. കാരണം, അവരെക്കാൾ *മികച്ചൊരു പടപ്പോ അറിവുള്ള സയന്റിസ്റ്റോ ഒരിക്കലും ഭൂമിയിൽ ഭൂജാതനാകരുത്.*  യാത്രയിൽ എടുത്തു പറയപ്പെടുന്ന ഒന്നാണല്ലോ ബുറാക്ക് എന്ന വാഹനം! എന്തിനായിരുന്നു ഇത് സംവിധാനിച്ചത് എന്ന ചോദ്യത്തിന് പലരുടെയും മറുപടി യാത്രാവേഗത വർദ്ധിപ്പിക്കാൻ എന്നായിരിക്കും.  എന്നാൽ തദ്വിഷയകമായ ചില ണ്ഡിത ...

മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!

ഇമേജ്
   ഹൃദയാന്തരങ്ങളിൽ സങ്കടത്തിരമാലകൾ അലതല്ലി തുടങ്ങിയിരിക്കുന്നു...  ആകാശഭൂമി പോലും പിടയുന്ന പ്രവാചകരുടെ തുരുമുഖം ദർശിക്കാനാകാതെ തലകുനിച്ചിരിക്കുന്നു...  ഉടനെ വാനലോകത്ത് നിന്നൊരു വിളിയാളം! "നബിയെ... ഒരുങ്ങണം, യാത്ര പുറപ്പെടണം..." ചുട്ടുപൊള്ളിയിരുന്ന മരുഭൂമിയിൽ കുളിർമഴ പെയ്ത പ്രതീതി...  ആ പുണ്യമേനിയെ പുൽകാൻ സകല സന്നാഹങ്ങളും ഒരുങ്ങി തയ്യാറായി. മലക്കുകളും അമ്പിയാക്കളും ബുറാക്കുമെല്ലാം തിരുദൂതർക്കായി കാത്തിരിപ്പായി. മനുഷ്യ യുക്തി പോലും അന്തംവിട്ട് കുന്തം പോലെ കാണിയായി നോക്കി നിൽക്കേണ്ടിവന്ന ചരിത്ര മുഹൂർത്തത്തിന് നാന്ദി കുറിക്കുകയായി... വിശ്വാസിയെ തന്റെ സ്രഷ്ടാവിന്റെ കഴിവുകളിൽ കൂടുതൽ അന്ധമായി വിശ്വസിക്കാൻ പ്രേരിപ്പിച്ച ഘടകം...ഇസ്റാഉം മിഅ്റാഉം... പുണ്യ റസൂലിന്റെ വാനാരോഹണം! റജബ് 27...മസ്ജിദുൽ ഹറാമിൽ നിന്നും മോഡേൺ സയൻസിനെ വെല്ലുന്ന ശസ്ത്രക്രിയക്ക് വിധേയരായതിനു ശേഷം ബുറാക്കിലേറി ഞൊടിയിടയിൽ മസ്ജിദുൽ അഖ്സ്വയിലേക്ക്... അവിടുത്തെ കൂടിക്കാഴ്ചക്കൾക്ക് ശേഷം ഫിസിക്സിനെയും ശൂന്യാകാശ നിയമങ്ങളെയും കാറ്റിൽ പറത്തിക്കൊണ്ട് വാനലോകങ്ങളിലേക്കൊരു സഞ്ചാരം!  മലക്ക് ജിബിരീൽ(അ) പോലും ഭയന്ന...

അഭയം തേടി ത്വാഇഫിലേക്ക്

ഇമേജ്
______________________________ ആദ്യ വഹ്-യിൽ പേടിച്ചു പനിപിടിച്ച് വിറച്ച ഹബീബിനെ ആശ്വാസത്തിന്റെ കരങ്ങളാൽ ചേർത്തുപിടിച്ച ഖദീജ(റ)❣️ സകലരും അപമാനിച്ചപ്പോഴും കാവലായി കവചമേകിയ അബൂത്വാലിബ്, ആ രണ്ട് തണൽ മരങ്ങളും ഒരേ വർഷം നഷ്ടപ്പെടുന്നു. ചരിത്രം അതിന് 'ദുഃഖ വർഷം' എന്ന് പേരുവിളിച്ചു.  തണൽ നഷ്ടപ്പെട്ട ഹബീബിനെ കാത്തുനിന്നത് ഖുറൈശികളുടെ ആക്രമണങ്ങൾ നിറഞ്ഞ കൊടും വേനലാണ്. തളർന്നു... ഈ വെയിൽ താങ്ങാൻ ആകുന്നില്ല.. അവസാനം മറ്റൊരു തണൽ തേടി പ്രവാചകരും വളർത്തുപുത്രൻ സൈദ് ബിനു ഹാരിസയും ത്വാഇഫിലേക്ക്.... അവിടം പ്രതീക്ഷയുണ്ട്. ത്വാഇഫിൽ എത്തി ഓരോ നേതാക്കളെയും മാറിമാറി കണ്ട് അഭയം തേടി.. പ്രതീക്ഷയുടെ സൂര്യൻ അസ്തമിച്ചു.  പലരും കയ്യൊഴിഞ്ഞു,പരിഹസിച്ചു,പുച്ഛിച്ചു.എന്തിനേറെ കുട്ടികളും ഭ്രാന്തരും വരെ കല്ലെടുത്ത് എറിഞ്ഞോടിച്ചു.റസൂലിന്റെ കാലിൽ നിന്നും സൈദിൻറെ തലയിൽ നിന്നും രക്തം ധാരധാരയായി ഒഴുകി.. തളർന്ന് അവശരായി മുമ്പിൽ കണ്ട ഒരു തോട്ടത്തിൽ അഭയം തേടിയ തിരുനബി പടച്ച റബ്ബിനോട് തിരുകരങ്ങൾ ഉയർത്തി ദുആ ചെയ്തു.. റബ്ബേ ഏവരും എന്നെ വെറുത്താലും നിനക്ക് എന്നോട് വെറുപ്പ് ഇല്ലെങ്കിൽ മറ്റൊന്നും എനിക്ക് പ്രശ്നമേയല്ല... അന്നേരം...