പോസ്റ്റുകള്‍

ഏപ്രിൽ, 2026 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഊമക്കത്ത്

 ഡാ അനിലേ.. ഒരു വിജ്രംഭിച്ച കെട്ടിടത്തിനടുത്തു നിന്ന് തന്റെ അമ്മയുടെ വിളിക്കേട്ട് അവൻ സ്വബോധത്തിലേക്ക് തിരികെ വന്നു. കയ്യിൽ കയറ്റാനിരുന്ന സിറിഞ്ച് പതിയെ നിലത്തു വച്ച് അവൻ അമ്മക്ക് മുന്നിൽ വന്നു നിന്നു,  നീ എവിടെയായിരുന്നു എത്രയൊക്കെ അന്വേഷിച്ചെന്ന് അറിയോ...?  മറുപടിയായി കയ്യിലുള്ള അഴുകിയ പാട്ട പൊക്കിക്കൊണ്ട് പറഞ്ഞു..  ഇതെടുക്കാൻ വന്നതാ...ഇതുകൊണ്ടൊരാവശ്യമുണ്ടായിരുന്നു.! ശേഷം അമ്മക്ക് മുഖം കൊടുക്കാതെ പതിയെ അവിടെനിന്നു മാറിനടന്നു.     അച്ഛനില്ലാതെ വളർന്ന അനിലിന്റെ എല്ലാകാര്യവും ചെയ്ത് കൊടുത്തിരുന്നത് അമ്മ വത്സലയായിരുന്നു, കുടുംബശ്രീയിൽ നിന്ന് കിട്ടിയ കുറിപൈസ കൊണ്ട് അവനാഹ്രഹിച്ച പഠനം നടത്തി എന്ന കൃതജ്ഞതയിലാണ് അവൾ. എന്നാൽ ഡൽഹിയിലെ ഏതോ ഒരു യൂണിവേഴ്സിറ്റിയിൽ പടിക്കുന്നു എന്നല്ലാതെ എന്താണ് പഠിക്കുന്നതെന്ന് പോലും നിരക്ഷരയായ അവൾക് അറിയുമായിരുന്നില്ല.             * * * *    സർ.... നമ്മടെ ആളെ കിട്ടീട്ടുണ്ട്... പ്രൊമോഷന്റെ വക്കിലെത്തി നിൽക്കുന്ന സാജൻ സാറിന്റെ വാക്ക് എസ്പി ദിവാകരൻ വളരെ ഗൗരവത്തോടെ ക...

റോഹിംഗ്യൻ മുസ്ലിംകളുടെ ജീവിതം എന്നനരകം

 റോഹിംഗാഭാഷ സംസാ രിക്കുന്നവരും ഇസ്ലാം മതം പിന്തു ടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന  മ്യാന്മാറിലെ ഒരു വംശീയ ജനവിഭാ ഗമാണ്. ചരിത്രപരമായി അരക്കാ നീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന  ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യ യിൽനിന്നുള്ള രാജ്യമില്ലാത്തവരെ ന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ- ആര്യൻ ജനതയാണ്. 2016-17  പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ  ഏകദേശം ഒരു ദശലക്ഷം റോഹി ങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി  കണക്കുകൾ കാണിക്കുന്നു. ലോ കത്തിലെ ഏറ്റവും വലയി പീഡിത  ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹി ങ്ക്യൻ ജനതയ്ക്ക് 1982 ലെ മ്യാൻമർ  ദേശീയ നിയമപ്രകാരം പൗരത്വം നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹ്യൂമൻ  റൈറ്റ്സ് വാച്ചിൻറെ നിരീക്ഷണമനു സരിച്ച്, 1982 ലെ മ്യാൻമർ ദേശീയ  നിയമം, റോഹിൻക്യൻ ജനതയുടെ പൗരത്വം സമ്പാദിക്കാനുള്ള സാധ്യത കളെ ഫലപ്രദമായി പ്രതിരോധിക്കുന്നു.  എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്ര ത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്ന തിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ നിയമം റോഹിംഗ്യകളെ അവിടുത്ത് എട്ട്ദേശീയ ദേശീയ വംശങ്ങളിൽ ...

പട്രോഡോളർ രാഷ്ട്രീയവും അമേരിക്കൻ ആധിപത്യവും: ഒരു വിശകലനം.

 ആമുഖം. ആഗോള രാഷ്ട്രീയത്തിൽ, പലപ്പോഴും സൈനിക ശക്തിയും നയതന്ത്രവുമാണ് ആധിപത്യത്തിന്റെ പ്രധാന ഉപകരണങ്ങളായി കണക്കാക്കപ്പെടുന്നത്. എന്നാൽ ഇവയ്ക്കൊപ്പം, കൂടുതൽ സൂക്ഷ്മവും എന്നാൽ ഒരുപോലെ ശക്തവുമായ മറ്റൊരു ഘടകം കൂടിയുണ്ട്: "കറൻസിയുടെ ആധിപത്യം". രണ്ടാം ലോകമഹായുദ്ധത്തിനുശേഷം, അമേരിക്കൻ ഡോളർ ഈ പദവി അലങ്കരിക്കുകയും, അത് സംരക്ഷിക്കാനും നിലനിർത്താനുമായി സങ്കീർണ്ണമായ ഒരു സംവിധാനം രൂപപ്പെടുകയും ചെയ്തു. ഈ സംവിധാനമാണ് പട്രോഡോളർ വ്യവസ്ഥിതി എന്നറിയപ്പെടുന്നത്. ലളിതമായി പറഞ്ഞാൽ, ആഗോള എണ്ണവ്യാപാരം അമേരിക്കൻ ഡോളറിൽ നടത്താനുള്ള ഒരു ധാരണയാണിത്. എന്നാൽ ഇത് വെറുമൊരു വാണിജ്യ ക്രമീകരണമല്ല; മറിച്ച്, അമേരിക്കയ്ക്ക് അതിന്റെ സാമ്പത്തിക കമ്മികൾ നികത്താനും, സൈനിക വ്യയം വർദ്ധിപ്പിക്കാനും, ആഗോളതലത്തിൽ നിയന്ത്രണം ചെലുത്താനും കഴിയുന്ന ഒരു അസമമായ പദവി ("എക്സോർബിറ്റന്റ് പ്രിവിലേജ്") സമ്മാനിച്ചു .    പട്രോഡോളർ വ്യവസ്ഥിതിയുടെ ചരിത്രവും ഘടനയും a) ബ്രെട്ടൺ വുഡ്സിന്റെ തകർച്ചയും പുതിയ അന്വേഷണവും 1971-ൽ പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ഡോളറിന്റെ സ്വർണ്ണ മാനദണ്ഡം അവസാനിപ്പിച്ചതോടെ (നിക്സൺ ഷോക്ക്), ബ്രെട്ടൺ വുഡ്സ് കരാർ...

Gen-Z (part-2)

ഇമേജ്
 ഈ തലമുറയിലെ ഏതാണ്ട് 80 ശതമാനം ആളുകളും ഓൺലൈൻ ഗെയിമുകൾക്കായി സമയം ചെലവഴിക്കുന്നവരാണ്. ന്യൂ ഡിജിറ്റൽ ഏജിന്റെ റിപ്പോർട്ട് പ്രകാരം ജെൻ സിയിലെ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും സ്വയം ഓൺലൈൻ ഗെയിമർ എന്ന് വിശേഷിപ്പിക്കുന്നു. HP ബ്രാൻഡിന്റെ 2023-ലെ ഗെയിമിങ് ലാൻഡ്‌‌സ്കേപ്പ് സ്റ്റഡി പ്രകാരം ഇന്ത്യയിലെ ജെൻ സിയുടെ 75 ശതമാ നവും ഓൺലൈൻ ഗെയിമുകളെ പ്രാധാന്യത്തോടെ കാണുന്നു. ഓൺലൈൻ ഗെയിമിങ്ങിലൂടെ വരുമാന വും ഇവർ നേടുന്നുണ്ട്. ഗെയിമിങ്ങ് ഒരു കരിയറായി എടുത്ത പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നനിലയിലും പ്രവർത്തിക്കുന്നുണ്ട്. ഓൺലൈനിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിലും ജെൻ സി മുന്നിലാണ്. 2022-ലെ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർ ട്ട് പ്രകാരം ജെൻ സിയിലെ ഏകദേശം 80 ശതമാനം ആളുകളും സമൂഹമാധ്യമത്തിൽ കണ്ട എന്തെങ്കിലും ഒരു വസ്തു‌വെങ്കിലും വാങ്ങിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ് ജെൻ സിയുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ്. അതിനായി അവർ ഓൺലൈൻ റിവ്യൂകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരേ യും ആശ്രയിക്കുന്നു. ഷോപ്പിങ്ങിനായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നു. ഡീലുകളും ഡിസ്‌കൗണ്ടു കളും പരിശോധിക്കുന്നു. വിലകൾ താരതമ്യം ചെയ്യാം, കൂടുതൽ ഉത്പന്നങ്ങള...