Gen-Z (part-2)

 ഈ തലമുറയിലെ ഏതാണ്ട് 80 ശതമാനം ആളുകളും ഓൺലൈൻ ഗെയിമുകൾക്കായി സമയം ചെലവഴിക്കുന്നവരാണ്. ന്യൂ ഡിജിറ്റൽ ഏജിന്റെ റിപ്പോർട്ട് പ്രകാരം ജെൻ സിയിലെ 73 ശതമാനം പുരുഷന്മാരും 27 ശതമാനം സ്ത്രീകളും സ്വയം ഓൺലൈൻ ഗെയിമർ എന്ന് വിശേഷിപ്പിക്കുന്നു. HP ബ്രാൻഡിന്റെ 2023-ലെ ഗെയിമിങ് ലാൻഡ്‌‌സ്കേപ്പ് സ്റ്റഡി പ്രകാരം ഇന്ത്യയിലെ ജെൻ സിയുടെ 75 ശതമാ നവും ഓൺലൈൻ ഗെയിമുകളെ പ്രാധാന്യത്തോടെ കാണുന്നു. ഓൺലൈൻ ഗെയിമിങ്ങിലൂടെ വരുമാന വും ഇവർ നേടുന്നുണ്ട്. ഗെയിമിങ്ങ് ഒരു കരിയറായി എടുത്ത പലരും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്നനിലയിലും പ്രവർത്തിക്കുന്നുണ്ട്.


ഓൺലൈനിൽനിന്ന് സാധനങ്ങൾ വാങ്ങുന്നതിലും ജെൻ സി മുന്നിലാണ്. 2022-ലെ സ്റ്റാറ്റിസ്റ്റയുടെ റിപ്പോർ ട്ട് പ്രകാരം ജെൻ സിയിലെ ഏകദേശം 80 ശതമാനം ആളുകളും സമൂഹമാധ്യമത്തിൽ കണ്ട എന്തെങ്കിലും ഒരു വസ്തു‌വെങ്കിലും വാങ്ങിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ് ജെൻ സിയുടെ ജീവിതശൈലിയുടെ ഒരു പ്രധാന ഭാഗമാണ്. അതിനായി അവർ ഓൺലൈൻ റിവ്യൂകളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരേ യും ആശ്രയിക്കുന്നു. ഷോപ്പിങ്ങിനായി മൊബൈൽ ആപ്പുകൾ ഉപയോഗിക്കുന്നു. ഡീലുകളും ഡിസ്‌കൗണ്ടു കളും പരിശോധിക്കുന്നു. വിലകൾ താരതമ്യം ചെയ്യാം, കൂടുതൽ ഉത്പന്നങ്ങളുടെ ലഭ്യത, ലാഭകരമായ ഓഫറു കൾ, സൗകര്യം, സമയം ലാഭിക്കൽ, ഹോം ഡെലിവറി, എളുപ്പത്തിലുള്ള പേയ്മെൻ്റ് എന്നിവയാണ് പ്രധാനമാ യും ഡിജിറ്റൽ ഷോപ്പിങ്ങിന് പ്രേരിപ്പിക്കുന്നത്.


സർവവും ഇൻ്റർനെറ്റിൽ


ഷോപ്പിങ്, ബാങ്കിങ്, നിക്ഷേപം, പഠനം, ആശയ വിനിമയം, വൈദ്യസഹായം തുടങ്ങിയ ജീവിതത്തിലെ അനേകം ആവശ്യങ്ങൾക്കായി ഡിജിറ്റൽ മീഡിയയുടെ സഹായം തേടുന്നവരാണ് ജെൻ സി. വിനോദോപാധി എന്നതിനപ്പുറം അറിവ് നേടാനും സുഹൃത്തുക്കളുമായി ബന്ധപ്പെടാനും പോസ്റ്റുകൾ, സ്റ്റോറികൾ, വീഡിയോ കൾ എന്നിവയിലൂടെ സൃഷ്ടിപരമായ കഴിവുകൾ പ്രകടി പ്പിക്കാനും ഇവർ സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നു. ജെൻ സി ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സാമൂ ഹികമാധ്യമ പ്ലാറ്റ്ഫോമുകൾ YouTube, Instagram, Tik Tok, Snapchat എന്നിവയാണ്. ചിത്രങ്ങളും ഹ്രസ്വ വീഡിയോകളുമാണ് പ്രധാനമായും ജെൻ സിയുടെ ശ്രദ്ധയാകർഷിക്കുന്നത്. ടെക്സ്റ്റ് ഫോർമാറ്റിലുള്ള വിവ രങ്ങൾക്ക് ജെൻ സിയെ പിടിച്ചിരുത്താനാവില്ല. ചെറിയ, ആകർഷകമായ ഉള്ളടക്കമാണ് താത്പര്യം. മീമുകൾ, ചലഞ്ചുകൾ, വൈറൽ വീഡിയോകൾ എന്നിവ ഇവർക്ക് ഏറെ സ്വീകാര്യമാണ്.


പൂർണമായി ഡിജിറ്റലായി ബന്ധിപ്പിച്ചതാണ് ജെൻ സി ജീവിതം. അതുകൊണ്ടുതന്നെ ഇവർ ഇന്റർനെറ്റ് ഉപയോഗിക്കുന്ന രീതിയും ഇൻ്റർനെറ്റ് വഴി പരസ്‌പരം ഇടപഴകുന്നതും മുൻതലമുറകളുടെ രീതികളിൽനിന്ന് വ്യത്യസ്തമാണ്. അവർ എങ്ങനെ ആശയവിനിമയം നടത്തുകയും സ്വയം പ്രകടിപ്പിക്കുകയും ചെയ്യുന്നു എന്നതിനെപ്പോലും ഡിജിറ്റൽ സാങ്കേതികവിദ്യയും സാമൂഹികമാധ്യമങ്ങളും സ്വാധീനിക്കുന്നു. ജെൻ സി മുഖാമുഖമുള്ള ആശയവിനിമയത്തെക്കാൾ വെർച്വൽ ഇടപെടലുകൾക്ക് പ്രധാന്യം കൊടുക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഇൻസ്റ്റഗ്രാം, ടിക്ടോക്, സ്നാ പ്ചാറ്റ് പോലുള്ള സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ അവരുടെ ജീവിതത്തിന്റെ കേന്ദ്രബിന്ദുവായി പ്രവർ ത്തിക്കുന്നു. ആശയവിനിമയത്തിനും കഴിവുകൾ പ്രകടിപ്പിക്കുന്നതിനും അപ്പുറം ഓൺലൈൻ വ്യക്തിത്വം രൂപവത്കരിക്കുന്നതിന് അവർ ഈ പ്ലാറ്റ്ഫോമുകളെ ആശ്രയിക്കുന്നു. ഹോബികൾ, മറ്റ് താത്പര്യങ്ങൾ എന്നിവ കേന്ദ്രീകരിച്ചുള്ള ഓൺലൈൻ കമ്യൂണിറ്റികൾ നിർമിക്കുന്നതിനും അതിൽ പങ്കെടുക്കുന്നതിനുമുള്ള ഇടമായും ജെൻ സി സമൂഹമാധ്യമങ്ങളെ കാണുന്നു.


ഡിജിറ്റൽ ഐഡന്റിറ്റി


വേഡ്പ്രസ്സിന്റെ കണക്കനുസരിച്ച് ജെൻ സിയിലെ 80 ശതമാനം ആളുകൾ തങ്ങളുടെ വ്യക്തിത്വം പ്രദർശി പ്പിക്കാൻ ഡിജിറ്റൽ പ്ലാറ്റ്ഫോമുകളെ ഉപയോഗിക്കുന്നു. വിരൽത്തുമ്പിൽ വിവരങ്ങൾ അറിയാനും ട്രെൻഡുകൾ വേഗത്തിൽ സ്വീകരിക്കാനും കഴിയുന്ന അവർക്ക് ഓൺലൈൻ സാന്നിധ്യം നിലനിർത്തുക എന്നത് നിർ ണായകമാണ്. ഈ തലമുറ വളരെ സൂക്ഷ്‌മമായാണ് അവരുടെ ഡിജിറ്റൽ വ്യക്തിത്വം നിർമിച്ചെടുക്കുന്നത്. ഓൺലൈനിൽ താൻ എങ്ങനെ കാണപ്പെടുന്നു എന്ന തിനെ ഓരോരുത്തരും വിലമതിക്കുന്നു. ഓൺലൈനി ലെ സമപ്രായക്കാരിൽനിന്ന് ലഭിക്കുന്ന സ്വീകാര്യതയും അവരെ സംബന്ധിച്ച് പ്രധാനമാണ്.


യൂട്യൂബിന്റെ 2024-ലെ കൾച്ചർ ആൻഡ് ട്രെൻഡ് റിപ്പോർട്ട് പ്രകാരം 65 ശതമാനം ജെൻ സി ആളുകളും സ്വയം കണ്ടന്റ് ക്രിയേറ്റേഴ്‌സ് ആയി പരിഗണിക്കുന്നു. 2022-ലെ സ്റ്റാറ്റിസ്റ്റയുടെ കണക്കുപ്രകാരം ലോകത്തെ ഓൺലൈൻ കണ്ടന്റ് ക്രിയേറ്റർമാരിൽ 19 ശതമാനവും ജെൻ സിയിൽ ഉൾപ്പെടുന്നവരാണ്. ബ്യൂട്ടി, ഫിറ്റ്നസ്, ഗേമിങ്, പാരന്റിങ്, ടെക്, ഫുഡ് തുടങ്ങി വിവിധ വിഷ യങ്ങളാണ് ഉള്ളടക്കമുണ്ടാക്കുന്നതിനായി അവർ തിര ഞ്ഞെടുക്കുന്നത്. ജെൻ സിക്ക് ഇടയിൽ ഏറ്റവും വേഗം വളരുന്ന കരിയറുകളിലൊന്നാണ് കണ്ടന്റ് ക്രിയേഷൻ. ജെൻ സിയിലെ അനേകം പേർ ഡിജിറ്റൽ പ്ലാറ്റ്ഫോ മിനെ തൊഴിലിടമായി കാണുന്നു. അവർ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിച്ച് ബിസിനസുകൾ ആരംഭിക്കുകയോ വ്യക്തിഗത ബ്രാൻഡുകളെ പ്രോത്സാ ഹിപ്പിക്കുകയോ ചെയ്യുന്നു. അങ്ങനെ നൂതനമാർഗങ്ങ ളിലൂടെ സാമ്പത്തികസ്ഥിരത കൈവരിക്കുന്നു.ഡിജിറ്റൽ ഐഡൻറിറ്റിയിൽ തത്പരരായ ജെൻ സി മെറ്റാവേഴ്‌സിൽ സ്വന്തം അവതാർ നിർമിക്കുന്ന തിൽ അദ്ഭുതമില്ല. റോബ്ലോക്‌സ്, മൈൻക്രാഫ്റ്റ്,ഫോർട്ട്നെറ്റ് പോലുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകൾ ഗെയിമുകൾക്കൊപ്പം ലൈവ് വിനോദ പരിപാടികൾ കൂടി സംഘടിപ്പിച്ച് ജെൻ സിയെ വെർച്വൽ ലോകത്തേ ക്ക് ആകർഷിക്കുന്നുണ്ട്. അവരുടെ സാമൂഹികജീവിത ത്തിൽ ഇത്തരം പ്ലാറ്റ്ഫോമുകൾ പ്രധാന പങ്ക് വഹിക്കു ന്നു. ഈ പ്ലാറ്റ്ഫോമുകൾ ഗെയിമിങ്ങിനായി മാത്രമല്ല അവർ ഉപയോഗിക്കുന്നത്. അതവർക്ക് സാമൂഹികമാ യി ഇടപെടാനും കഴിവുകൾ പ്രകടിപ്പിക്കാനുമുള്ള സ്ഥ ലങ്ങൾ കൂടിയാണ്. ഓൺലൈൻ ഗെയിമുകൾക്കപ്പുറം ഇമേർസീവ് ഷോപ്പിങ്, ടെലിഹെൽത്ത് അപ്പോയിൻ മെന്റ്, കോഡിങ്, പഠനം, യാത്ര എന്നിവയ്ക്കും ജെൻ സി വെർച്വൽ റിയാലിറ്റിയും ഓസ്മെന്റഡ് റിയാലിറ്റി യുമൊക്കെ ഉപയോഗിക്കുന്നു. അവർ മെറ്റാവേർസിൽ, വീഡിയോ, ഡിജിറ്റൽ ആർട്ട്, ഡിസൈനിങ് എന്നിവയി ലൂടെ കണ്ടന്റ് ഉണ്ടാക്കി പുതിയ ലോകം സൃഷ്ടിക്കാൻ മുന്നിലുണ്ട്. Decentraland, The Sandbox തുടങ്ങിയ പ്ലാറ്റ്ഫോമുകളിലൂടെ റിയൽ എസ്റ്റേറ്റിൽ നിക്ഷേപിക്കാ നും അവർ മെറ്റാവേർസ് ഉപയോഗിക്കുന്നു. ആർട്ടിഫി ഷ്യൽ ഇന്റലിജൻസിൻ്റെ വരവോടെ മെറ്റാവേഴ്സിലെ ജെൻ സി ഇടപെടലുകൾ വർധിച്ചിരിക്കുകയാണ്.


യഥാർഥവും ആധികാരികവുമായ ഉള്ളടക്കമാണ് ജെൻ സി ഇന്റർനെറ്റിൽനിന്ന് പ്രതീക്ഷിക്കുന്നത്.


പെർഫക്ഷനെക്കാൾ അവർ വിശ്വാസ്യതയ്ക്ക് പ്രധാന്യം കൊടുക്കുന്നു. പ്രത്യേകിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസേഴ്‌സിനെ ഫോളോ ചെയ്യുന്ന കാര്യത്തിൽ ജെൻ സിക്ക് ഈ നിലപാടാണ്. ബ്രാൻ ഡുകളുടെയും ഇൻഫ്ലുവൻസർമാരുടെയും പ്രവർത്ത നങ്ങൾ സുതാര്യമാവണമെന്ന് ഭൂരിഭാഗവും പ്രതീക്ഷിക്കുന്നു. WP engine നടത്തിയ പഠനമനുസരിച്ച് ജെൻ സിയിലെ 50 ശതമാനം പേർ അവരുടെ മൂല്യങ്ങളുമായി പൊരുത്തപ്പെടുന്ന ബ്രാൻഡുകളോട് മാത്രമാണ് വിശ്വാ സ്യത കാണിക്കുന്നത്. പൊതുവേ അവർ ബ്രാൻഡഡ് ഉത്പന്നങ്ങളിൽ അമിത താത്പര്യം കാണിക്കാറുമില്ല. പണം സ്വരൂപിക്കാനും മിച്ചംവയ്ക്കാനും ഇഷ്ടപ്പെടു ന്നവരാണ് ഈ തലമുറ. ഗ്ലോബൽ വെൽനസ് ഇൻസ്റ്റി റ്റ്യൂട്ടിന്റെ 2024 ഏപ്രിൽ മാസത്തിലെ കണക്കുപ്രകാരം - 59 ശതമാനം പേരും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വിവരങ്ങളെ ആശ്രയിക്കുകയും അതിൽ വിശ്വസിക്കുക യും ചെയ്യുന്നവരാണ്. എന്നാൽ, ഈ സ്വഭാവം ജെൻ സിയെ പലപ്പോഴും തെറ്റായ വിവരങ്ങളിലേക്ക് നയിക്കു കയും ഓൺലൈൻ ചതിക്കുഴികളിൽ വീഴ്ത്തുകയും ചെയ്യുന്നുണ്ട്.


അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

ഖൈബറിലേക്ക് പടയൊരുക്കം