ഊമക്കത്ത്
ഡാ അനിലേ.. ഒരു വിജ്രംഭിച്ച കെട്ടിടത്തിനടുത്തു നിന്ന് തന്റെ അമ്മയുടെ വിളിക്കേട്ട് അവൻ സ്വബോധത്തിലേക്ക് തിരികെ വന്നു. കയ്യിൽ കയറ്റാനിരുന്ന സിറിഞ്ച് പതിയെ നിലത്തു വച്ച് അവൻ അമ്മക്ക് മുന്നിൽ വന്നു നിന്നു, നീ എവിടെയായിരുന്നു എത്രയൊക്കെ അന്വേഷിച്ചെന്ന് അറിയോ...? മറുപടിയായി കയ്യിലുള്ള അഴുകിയ പാട്ട പൊക്കിക്കൊണ്ട് പറഞ്ഞു.. ഇതെടുക്കാൻ വന്നതാ...ഇതുകൊണ്ടൊരാവശ്യമുണ്ടായിരുന്നു.! ശേഷം അമ്മക്ക് മുഖം കൊടുക്കാതെ പതിയെ അവിടെനിന്നു മാറിനടന്നു. അച്ഛനില്ലാതെ വളർന്ന അനിലിന്റെ എല്ലാകാര്യവും ചെയ്ത് കൊടുത്തിരുന്നത് അമ്മ വത്സലയായിരുന്നു, കുടുംബശ്രീയിൽ നിന്ന് കിട്ടിയ കുറിപൈസ കൊണ്ട് അവനാഹ്രഹിച്ച പഠനം നടത്തി എന്ന കൃതജ്ഞതയിലാണ് അവൾ. എന്നാൽ ഡൽഹിയിലെ ഏതോ ഒരു യൂണിവേഴ്സിറ്റിയിൽ പടിക്കുന്നു എന്നല്ലാതെ എന്താണ് പഠിക്കുന്നതെന്ന് പോലും നിരക്ഷരയായ അവൾക് അറിയുമായിരുന്നില്ല. * * * * സർ.... നമ്മടെ ആളെ കിട്ടീട്ടുണ്ട്... പ്രൊമോഷന്റെ വക്കിലെത്തി നിൽക്കുന്ന സാജൻ സാറിന്റെ വാക്ക് എസ്പി ദിവാകരൻ വളരെ ഗൗരവത്തോടെ ക...