ഊമക്കത്ത്
ഡാ അനിലേ..
ഒരു വിജ്രംഭിച്ച കെട്ടിടത്തിനടുത്തു നിന്ന് തന്റെ അമ്മയുടെ വിളിക്കേട്ട് അവൻ സ്വബോധത്തിലേക്ക് തിരികെ വന്നു. കയ്യിൽ കയറ്റാനിരുന്ന സിറിഞ്ച് പതിയെ നിലത്തു വച്ച് അവൻ അമ്മക്ക് മുന്നിൽ വന്നു നിന്നു,
നീ എവിടെയായിരുന്നു എത്രയൊക്കെ അന്വേഷിച്ചെന്ന് അറിയോ...?
മറുപടിയായി കയ്യിലുള്ള അഴുകിയ പാട്ട പൊക്കിക്കൊണ്ട് പറഞ്ഞു..
ഇതെടുക്കാൻ വന്നതാ...ഇതുകൊണ്ടൊരാവശ്യമുണ്ടായിരുന്നു.!
ശേഷം അമ്മക്ക് മുഖം കൊടുക്കാതെ പതിയെ അവിടെനിന്നു മാറിനടന്നു.
അച്ഛനില്ലാതെ വളർന്ന അനിലിന്റെ എല്ലാകാര്യവും ചെയ്ത് കൊടുത്തിരുന്നത് അമ്മ വത്സലയായിരുന്നു, കുടുംബശ്രീയിൽ നിന്ന് കിട്ടിയ കുറിപൈസ കൊണ്ട് അവനാഹ്രഹിച്ച പഠനം നടത്തി എന്ന കൃതജ്ഞതയിലാണ് അവൾ. എന്നാൽ ഡൽഹിയിലെ ഏതോ ഒരു യൂണിവേഴ്സിറ്റിയിൽ പടിക്കുന്നു എന്നല്ലാതെ എന്താണ് പഠിക്കുന്നതെന്ന് പോലും നിരക്ഷരയായ അവൾക് അറിയുമായിരുന്നില്ല.
* * * *
സർ.... നമ്മടെ ആളെ കിട്ടീട്ടുണ്ട്...
പ്രൊമോഷന്റെ വക്കിലെത്തി നിൽക്കുന്ന സാജൻ സാറിന്റെ വാക്ക് എസ്പി ദിവാകരൻ വളരെ ഗൗരവത്തോടെ കേട്ടു.
എന്നാ പിന്നെ അവനെയങ് പൊക്കിക്കൂടെടോ...?
അത് കഴിയൂല... അവൻ ഇവിടെ ഇല്ല... ആള് പുറത്താണ്, നമുക്ക് ഒന്ന് വെയിറ്റ് ചെയ്യേണ്ടിവരും.!
എസ്പി സാരിന്റെ ചോദ്യത്തിൽ കണ്ട ആർത്തിക്ക് തടയിട്ട് കൊണ്ട് si, സാജൻ മറുപടിപറഞ്ഞു.
.
അല്ലേലും ഇവന്മാരൊക്കെ കയ്യിൽ നിന്ന് വഴുതാൻ സാധ്യതയുണ്ട്. എടോ അവന്റെ മേലൊക്കെ ഒരു ശ്രദ്ധ വേണം..
സാറേ ഇതെന്റെ പ്രമോഷന്റെ പ്രശ്നാ.. ഇതിലൊരിക്കലും ഞാൻ വീഴ്ച വരുത്തില്ല.
പുഞ്ചിരിയും ആത്മാർത്ഥതയും കലർന്ന ഭാവത്തോടെ സാജൻ മറുപടി പറഞ് എസ്പി ഓഫിസിൽ നിന്ന് പുറത്ത് വന്നു
* * * *
മോനേ,ഈ റോഡ് ക്രോസ് ചെയ്യാൻ എന്നെയൊന്ന് സഹായിക്കോ..?
ചിരിച്ചുകൊണ്ട് അനിൽ ആ അമ്മയുടെ കൈപിടിച്ചു, പതിയെ റോഡ് മുറിച്ചുകടക്കാൻ സഹായിച്ചു,
മോനേ നിന്നെ ദൈവം അനുഗ്രഹിക്കും.
അമ്മമ്മയുടെ പ്രാർത്ഥനക്കു കാത്തുനിൽക്കാതെ അവൻ ബസ് സ്റ്റാൻഡിലേക്കോടി...
എടാ... അച്ചു്... നീ ഇന്ന് വരൂന്ന് പറഞ്ഞിർന്നില്ലാലോ... എന്താ പെട്ടെന്ന്?
നീ പോയേ പിന്നെ ഇവിടെ എല്ലാരും നിന്നെയ അന്വേഷിക്കണേ.. ചേലോർക് റേഷൻകടയിൽ പോണം, ചേലോർക്ക് ടൗണിൽ പോണം.. അങ്ങനെയങ്ങനെ... നിന്നെ പുറത്തുപഠിക്കാൻ വിട്ടതിന് എല്ലാരും ദേഷ്യപ്പെടാ.. അവർക്കൊക്കെ സഹായിക്കാൻ നീയല്ലേ ണ്ടാർന്നൊള്ളു..
പിന്നേ.. കവലേൽ നിന്റെ ചിത്രം വെച്ച ഫ്ലെക്സ് കണ്ടോ, പഞ്ചയത്തിന്റെ വക..മ്മടെ പഞ്ചായത്തീന്ന് ആദ്യായിട്ട് പൊതുപോയത് യ്യല്ലേ.. അതാ
പല ശ്വാസങ്ങളിൽ പറഞ്ഞു തീർത്ത വത്സലയുടെ ഉന്മാദത്തിന് മറുപടിയായി ചിരിച്ചുകൊണ്ട് അവൻ തിണ്ണയിലിരുന്നു,
* * * *
ചേച്ചി... ഇതാണോ ദേവയുടെ വീട്... ഹോ സോറി, ദേവയെ നിങ്ങളറിയാൻ വഴിയില്ല,അനിൽ അതല്ലേ നിങ്ങടെ പുന്നാര മോന്റെ പേര്...?
പോലീസ് ജീപ്പ് കണ്ട് പേടിച് നിൽക്കുന്ന വത്സലക്ക് ci, സാജന്റെ ചോദ്യത്തിന് മറുപടിയുണ്ടായിരുന്നില്ല,
അമ്മേ.... നിങ്ങൾ പേടിക്കൊന്നും വേണ്ട, ഞാനവനെ കൊണ്ടുപോവാനൊന്നുമല്ല വന്നത്,
ഒരു ദിവസം എന്റെ സ്റ്റേഷനിലേക്ക് ഒരു കത്ത് വന്നു, ഒരു ദേവൻ എന്ന വ്യക്തി എഴുതിയതായിരുന്നു അത്, തന്റെ കൂടെ പഠിക്കുന്ന സുഹൃത് ലഹരിക്കടിമപ്പെട്ടന്നും, അവൻ വലിയ ഡ്രഗ് ഡീലർ ആണെന്നും, അവൻ കാരണം ഒരിക്കൽ ഈ ദേവൻ ലഹരിയുപയൊഗിക്കാൻ തുനിയവേ അമ്മയുടെ വിളിക്കേട്ട് അവൻ അതിൽനിന്നും പിന്തിരിഞ്ഞുഎന്നും, തുടങി ഒരു വലിയ കുറിപ്പ് അതിലുണ്ടായിരുന്നു. അതോടൊപ്പം സുഹൃത്തിനെ നന്നാക്കണം എന്ന് പറഞ് ഒരു അപേക്ഷയും, അതോടൊപ്പം കുറച്ച് തെളിവുകളും...
ആ കത്താണ് കേരളം തേടി നടന്ന ഈ ക്രിമിനലിനെ പോകാനും എന്റെ പ്രൊമോഷനും കാരണമായത്,അതിന് അവനെയൊന്ന് കാണണം എന്ന് തോന്നി,
പിന്നെ ദേവൻ... ആ പേരിനെക്കുറിച്ചാന്വേഷിച്ചപ്പോഴാണ് മരിച്ചുപോയ അനിലിന്റെ അച്ഛന്റെ പേരാണെന്ന് കിട്ടിയത്, പിന്നെ മറ്റവനെ കുടുക്കാൻ വലിയ പ്രയാസമൊന്നും വേണ്ടി വന്നില്ല...
* * * *
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ