Gen-Z. (Part-1)
സ്മാർട്ട്ഫോണുകൾക്ക് മുൻപുള്ള ജീവിതം. ആ കാലം ഓർത്തെടുക്കാൻ കഴിയാ ത്തവരോ അക്കാലത്ത് ജീവിച്ചിട്ടില്ലാത്തവരോ ആയ ഭൂമിയിലെ ആദ്യത്തെ തലമുറ. അവരാണ് Generation Z അഥവാ സൂമേഴ്‌സ് (Zoomers). ലാറ്റിൻ അക്ഷരമാ ലയിലെ അവസാന അക്ഷരമായ Z-ൽ അറിയപ്പെടുന്ന വരാണിവർ(ഈ ലേഖനത്തിലുടനീളം ജനറേഷൻ സി/ജെൻ സി എന്നീ പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്). ഓക്സ്ഫഡ് നിഘണ്ടു ജനറേഷൻ സിയെ വിശേഷിപ്പി ക്കുന്നത് 1990-കളുടെ അവസാനത്തിനും 2010-കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ച, ഇന്റർനെറ്റുമായി വളരെ പരിചിതരായ ഒരുകൂട്ടമാളുകൾ എന്നാണ്. ജനറേഷൻ സിയുടെ ആരംഭവർഷമായി 1995, 1996, 1997 എന്നിങ്ങനെ പല അഭിപ്രായങ്ങൾ നിലനിൽക്കു ന്നുണ്ട്. 2012-നും 2015-നും ഇടയിലാവാം ജനറേ ഷൻ സിയിലെ അവസാനയാളുകൾ ജനിച്ചത് എന്നും കരുതുന്നു. എന്നാൽ വാഷിങ്‌ടൺ ഡി.സി. ആസ്ഥാനമായുള്ള Pew Research Center-ന്റെ റിപ്പോർട്ടുകൾ പ്രകാരം 1997-നും 2012-നുംഇടയിൽ ജനിച്ചവരാണ് ജെൻ സിയിൽ ഉൾപ്പെടുന്നത്. പ്യൂ റിസേർച്ച് സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നിലവിൽ പല ഗവേഷണസ്ഥാപനങ്ങളും വാർത്താ ഏജൻസികളും ജെൻ സിയുടെ ജനനവർഷം പരിഗണിക്കുന്നത്.
അങ്ങനെയെങ്കിൽ 2024-ൽ ജെൻ സിയുടെ പ്രായം 12-നും 27-നും ഇടയിലാണ്. 1997-നും 2012-നും ഇടയിൽ ഏതാണ്ട് രണ്ട് ബില്ല്യൺ ആളുകളാണ് ഭൂമിയിൽ ജനിച്ചത്. 2024-ലെ ഐക്യരാഷ്ട്രസഭയുടെ ഏറ്റവും പുതിയ റിപ്പോർട്ടനുസരിച്ച് ആകെ 8.2 ബില്ല്യൺ ആളുകളാണ് ലോകത്തുള്ളത്. അപ്പോൾ ജെൻ സി മാത്രം ആകെ ജനസംഖ്യയുടെ മുപ്പത് ശതമാനത്തോളം വരും. കണക്കുകൾ സൂചിപ്പിക്കുന്നത് ഇന്ന് ഭൂമിയിൽ ജീവിക്കുന്നവരിൽ ഏറ്റവുമധികം ആളുകളുള്ള തലമുറ ജെൻ സി ആണെന്നാണ്. ഏറ്റവും കൂടുതൽ ജെൻ സി ഉള്ള രാജ്യം ഇന്ത്യയാണ്. ഏതാണ്ട് 47.2 കോടി പേരാണ് ജെൻ സിയിൽ ഇന്ത്യയിൽ മാത്ര മായുള്ളത്. വലിയ തലമുറ എന്ന നിലയിൽ ആഗോള സമ്പദ്‌വ്യവസ്ഥയിലെ പ്രധാനശക്തിയായി ഇവർ അതിവേഗം മാറിക്കൊണ്ടിരിക്കുകയാണ്. അതിന് ജെൻ സിയെ സഹായിക്കുന്നതിൽ ഡിജിറ്റൽ മീഡിയയ്ക്കുള്ള പങ്ക് ചെറുതല്ല.
ഫസ്റ്റ് ഡിജിറ്റൽ നേറ്റീവ്സ്
മുൻ തലമുറകളെ അപേക്ഷിച്ച് വളരെ ചെറുപ്പത്തി ലേ ഇന്റർനെറ്റും പോർട്ടബിൾ ഡിജിറ്റൽ സാങ്കേതികവി ദ്യയും ഉപയോഗിച്ച് വളർന്നവരാണ് ജെൻ സി. സ്‌മാർ ട്ട്ഫോണുകൾ, സോഷ്യൽ മീഡിയ എന്നിവ ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ആദ്യമായി ഉപയോഗിച്ച തലമുറ. അതുകൊണ്ടുതന്നെ ഡിജിറ്റൽ ലോകത്തെ ആദ്യ നിവാസികൾ എന്ന അർഥത്തിൽ ഫസ്റ്റ് ഡിജിറ്റൽ നേറ്റീവ്സ് എന്നൊരു വിശേഷണം ഇവർക്കുണ്ട്. പല പുതിയ സാങ്കേതികവിദ്യയുടെയും പ്രാരംഭ ഉപയോക്താ ക്കൾ കൂടിയാണ് ജെൻ സി. 2001-ലാണ് ആദ്യമായി ഇന്റർനെറ്റ് കണക്‌ഷനുള്ള സ്‌മാർട്ട്ഫോൺ വിപണി യിലിറങ്ങിയത്. ആദ്യ ഐഫോൺ പുറത്തിറങ്ങിയത് 2007-ലും. ഐഫോണിൻ്റെ വിവിധ പതിപ്പുകൾക്കൊപ്പം വളർന്നവരായതിനാൽ ജെൻ സിയെ iGeneration എന്നും വിളിക്കാറുണ്ട്.
2022-ൽ മോണിങ് കൺസൾട്ട് നടത്തിയ സർവേ യിൽ ജെൻ സിയിലെ 54 ശതമാനം പേർ പറഞ്ഞത്. അവർ ദിവസവും കുറഞ്ഞത് നാല് മണിക്കൂറെങ്കിലും സോഷ്യൽ മീഡിയയിൽ ചെലവഴിക്കുന്നു എന്നാണ്. 45 ശതമാനം പേർ എപ്പോഴും ഓൺലൈനിൽ ഉണ്ടാവും. അതായത് ഇന്റർനെറ്റിൽ സൈൻ-ഇൻ ചെയ്യുക, സൈൻ -ഓഫ് ചെയ്യുക എന്ന സ്വഭാവം ജെൻ സിക്ക് പൊതു വായില്ല. 58 ശതമാനം പേർക്ക് നാലുമണിക്കൂറിൽ കൂടുതൽ ഇന്റർനെറ്റ് ഉപയോഗിക്കാതിരിക്കാൻ കഴിയില്ലഎന്നാണ് വിവിധ സർവേകൾ സൂചിപ്പിക്കുന്നത്.
കോവിഡ് 19 മഹാമാരി ജെൻ സിയുടെ സാമൂഹിക സാഹചര്യം വഷളാക്കിയതോടെ ഒറ്റപ്പെടലിനെ ചെറു ക്കാനായി അവർ സമൂഹമാധ്യമങ്ങളുമായി കൂടുതൽ അടുത്തിരുന്നു. അതും ജെൻ സിക്ക് ഇടയിലെ ഇന്റർനെറ്റ് ഉപയോഗം വർധിപ്പിക്കാൻ ഒരു കാരണമാ യിട്ടുണ്ട്. ലോക്ഡൗൺ സമയത്ത് ജെൻ സിയിലെ 79 ശതമാനം പേർ ഡിജിറ്റൽ ഉപകരണങ്ങൾ മുൻപത്തെ ക്കാൾ കൂടുതലായി ഉപയോഗിച്ചതായി കണ്ടെത്തിയി ട്ടുണ്ട്. ജേണൽ ഓഫ് അഡ്വാൻസ്‌ഡ് റിസർച്ച് ഇൻ ക്വാളിറ്റി കൺട്രോൾ ആൻഡ് മാനേജ്‌മെന്റിൽ 2024 ഏപ്രിലിൽ വന്ന ഒരു റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ ജെൻ സി ദിവസത്തിൽ ഏകദേശം ആറുമണിക്കൂർ ഓൺലൈനിൽ ചെലവഴിക്കുന്നു. അവരിൽ 97 ശതമാനംപേരും ഇൻസ്റ്റഗ്രാം, ടിക് ടോക്, സ്നാപ്ചാറ്റ് എന്നിവ ഉപയോഗിക്കുന്നു.
അടുത്തിടെ ഫോബ്‌സ് മാസികയിൽ വന്ന റിപ്പോർ ട്ട് പ്രകാരം ജെൻ സിയിലെ കൂടുതൽ പേരും സെർച്ച് എൻജിനുകളേക്കാൾ കൂടുതൽ ഉപയോഗിക്കുന്നത് സമൂഹമാധ്യമങ്ങളാണ്. 46 ശതമാനംപേരും അവർക്ക് ആവശ്യമായ വിവരങ്ങൾ തിരയാനായി സമൂഹമാധ്യമ ങ്ങളെ മാത്രം ആശ്രയിക്കുന്നു. ഇക്കാര്യത്തിന് അവർ സെർച്ച് എൻജിനുകളെ പരിഗണിക്കാറില്ല. ജെൻ സിയുടെ ഗൂഗിൾ ഉപയോഗത്തിൽ 25 ശതമാനം ഇടിവ് സംഭവിച്ചുവെന്ന് കണക്കുകൾ പറയുന്നു.
- മറ്റ് ഡിജിറ്റൽ ഉപകരണങ്ങളേക്കാൾ ജെൻ സിയ്ക്ക് പ്രിയം സ്മാർട്ട്ഫോണുകളോടാണ് എന്നും ഫോബ്സിന്റെ പഠനത്തിൽ പറയുന്നുണ്ട്. ഗ്ലോബൽ വെബ് ഇൻഡക്‌സിൻ്റെ റിപ്പോർട്ടുപ്രകാരം ഈ തലമു റയിലെ 98 ശതമാനം പേർക്കും സ്വന്തമായി സ്‌മാർട്ട് ഫോണുണ്ട്. 77 ശതമാനം പേരാണ് മൊബൈൽ ഫോണിൽ യൂട്യൂബും ഇൻസ്റ്റഗ്രാമും കാണാൻ ഇഷ്ട പ്പെടുന്നത്. ബ്രാൻഡുകളുടെ വിവരം തിരയുന്നതിന് ജെൻ സിയിലെ 64 ശതമാനം പേർ മാത്രമാണ് ഗൂഗിൾ ഉപയോഗിക്കുന്നത്. തൊട്ടുമുൻപുള്ള തലമുറയായ മില്ലേനിയൽസിലെ (ജെൻ വൈ) 84 ശതമാനം പേർ ഇക്കാര്യത്തിൽ ഇപ്പോഴും ഗൂഗിളിനെ ആശ്രയിക്കുന്നു ണ്ട്. ജെൻ സിയിലെ 44 ശതമാനം പേർ ദിവസേന പുതിയ ബ്രാൻഡുകളുടെ വിവരങ്ങൾ സോഷ്യൽ മീഡിയ വഴി കാണുന്നുണ്ട്. പല രാജ്യങ്ങളിലും ടിക് ടോക് നിരോധിച്ചത് ദിവസേനയുള്ള വിവരശേഖ രണത്തിനെ വളരെ പ്രതികൂലമായി ബാധിച്ചതായി 35 ശതമാനം പേരും പറയുന്നു. ജെൻ സിയിലെ 40 ശതമാനം പേരും ടിക് ടോക്കിൽ ഹെയർ ആൻഡ് മേക്കപ്പ് വിവരങ്ങളാണ് നോ
ക്കിയിരുന്നത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ