Gen-Z. (Part-1)
സ്മാർട്ട്ഫോണുകൾക്ക് മുൻപുള്ള ജീവിതം. ആ കാലം ഓർത്തെടുക്കാൻ കഴിയാ ത്തവരോ അക്കാലത്ത് ജീവിച്ചിട്ടില്ലാത്തവരോ ആയ ഭൂമിയിലെ ആദ്യത്തെ തലമുറ. അവരാണ് Generation Z അഥവാ സൂമേഴ്‌സ് (Zoomers). ലാറ്റിൻ അക്ഷരമാ ലയിലെ അവസാന അക്ഷരമായ Z-ൽ അറിയപ്പെടുന്ന വരാണിവർ(ഈ ലേഖനത്തിലുടനീളം ജനറേഷൻ സി/ജെൻ സി എന്നീ പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത്). ഓക്സ്ഫഡ് നിഘണ്ടു ജനറേഷൻ സിയെ വിശേഷിപ്പി ക്കുന്നത് 1990-കളുടെ അവസാനത്തിനും 2010-കളുടെ തുടക്കത്തിനും ഇടയിൽ ജനിച്ച, ഇന്റർനെറ്റുമായി വളരെ പരിചിതരായ ഒരുകൂട്ടമാളുകൾ എന്നാണ്. ജനറേഷൻ സിയുടെ ആരംഭവർഷമായി 1995, 1996, 1997 എന്നിങ്ങനെ പല അഭിപ്രായങ്ങൾ നിലനിൽക്കു ന്നുണ്ട്. 2012-നും 2015-നും ഇടയിലാവാം ജനറേ ഷൻ സിയിലെ അവസാനയാളുകൾ ജനിച്ചത് എന്നും കരുതുന്നു. എന്നാൽ വാഷിങ്‌ടൺ ഡി.സി. ആസ്ഥാനമായുള്ള Pew Research Center-ന്റെ റിപ്പോർട്ടുകൾ പ്രകാരം 1997-നും 2012-നുംഇടയിൽ ജനിച്ചവരാണ് ജെൻ സിയിൽ ഉൾപ്പെടുന്നത്. പ്യൂ റിസേർച്ച് സെന്ററിന്റെ റിപ്പോർട്ട് അനുസരിച്ചാണ് നിലവിൽ പല ഗവേഷണസ്ഥാപനങ്ങളും വാർത്താ ഏജൻസികളും ജെൻ സിയുടെ ജനനവർഷം പരിഗണിക്കുന്നത്. അങ്ങനെയെങ്കിൽ 2024-ൽ ജെൻ സിയുടെ പ്രായം 12-നും 27-നും ഇടയിലാണ...