റോഹിംഗ്യൻ മുസ്ലിംകളുടെ ജീവിതം എന്നനരകം

 റോഹിംഗാഭാഷ സംസാ

രിക്കുന്നവരും ഇസ്ലാം മതം പിന്തു

ടരുന്ന ഭൂരിപക്ഷവും ഹിന്ദു മതം

പിന്തുടരുന്ന ന്യൂനപക്ഷവും ചേർന്ന 

മ്യാന്മാറിലെ ഒരു വംശീയ ജനവിഭാ

ഗമാണ്. ചരിത്രപരമായി അരക്കാ

നീസ് ഇന്ത്യൻസ് എന്നറിയപ്പെടുന്ന 

ഇവർ മ്യാൻമറിലെ റാഖ്യൻ പ്രവിശ്യ

യിൽനിന്നുള്ള രാജ്യമില്ലാത്തവരെ

ന്നു വിശേഷിപ്പിക്കപ്പെടുന്ന ഇന്തോ-

ആര്യൻ ജനതയാണ്. 2016-17 

പ്രതിസന്ധിക്ക് മുൻപ് മ്യാൻമറിൽ 

ഏകദേശം ഒരു ദശലക്ഷം റോഹി

ങ്ക്യൻ വംശജർ ജീവിച്ചിരുന്നതായി 

കണക്കുകൾ കാണിക്കുന്നു. ലോ

കത്തിലെ ഏറ്റവും വലയി പീഡിത 

ന്യൂനപക്ഷങ്ങളിൽ ഒന്നായി 2013 ൽഐക്യരാഷ്ട്രസഭ വിശേഷിപ്പിച്ച റോഹി

ങ്ക്യൻ ജനതയ്ക്ക് 1982 ലെ മ്യാൻമർ 

ദേശീയ നിയമപ്രകാരം പൗരത്വം

നിഷേധിക്കപ്പെട്ടിരിക്കുന്നു. ഹ്യൂമൻ 

റൈറ്റ്സ് വാച്ചിൻറെ നിരീക്ഷണമനു

സരിച്ച്, 1982 ലെ മ്യാൻമർ ദേശീയ 

നിയമം, റോഹിൻക്യൻ ജനതയുടെ

പൗരത്വം സമ്പാദിക്കാനുള്ള സാധ്യത

കളെ ഫലപ്രദമായി പ്രതിരോധിക്കുന്നു. 

എട്ടാം നൂറ്റാണ്ടിലെ റോഹിങ്ക്യ ചരിത്ര

ത്തിന്റെ അടയാളങ്ങൾ കണ്ടെത്തുന്ന

തിനു കഴിയുന്നതിനു മുൻപ് മ്യാന്മറിലെ

നിയമം റോഹിംഗ്യകളെ അവിടുത്ത്

എട്ട്ദേശീയ ദേശീയ വംശങ്ങളിൽ 

ഒന്നായി അംഗീകരിക്കാറില്ല. സഞ്ചാര 

സ്വാതന്ത്ര്യം, സംസ്ഥാനതല വിദ്യാഭ്യാ

സം, സിവിൽ സർവീസ് ജോലികളിൽ 

എന്നിവയിൽ നിന്നും ഈ ജനങ്ങൾമാറ്റിനിർത്തപ്പെട്ടിരിക്കുന്നു. തിരിച്ചറി

യൽ കാർഡോ ജനനസർട്ടിഫിക്കറ്റുക

ളോ പോലും ഇവർക്ക് സർക്കാർ നിഷേ

ധിക്കുന്നുവെന്നതാണ് യാഥാർത്ഥ്യം. 

ഈ ജനത അവിടെ പരമ്പരാഗതമായി 

തന്നെ ഇവിടെ വിവേചനത്തിനിരയാക്ക

പ്പെട്ടുകൊണ്ടിരിക്കുകയാണ്. അവർക്ക്

സ്വന്തമായി സ്വത്തില്ല. പുറത്തേക്ക് യാത്ര

ചെയ്യാനുള്ള അനുവാദം പോലുമില്ല. 

മ്യാൻമറിലെ റോഹിൻഗ്യകൾ നേരി

ടുന്ന നിയമപരമായ ഇന്നത്തെ അവ

സ്ഥയെ വർണ്ണവിവേചനവുമായി താരത

മ്യം ചെയ്യപ്പെടാറുണ്ട്.

1978, 1991–1992, 2012, 2015 and 

2016–2017 എന്നീ വർഷങ്ങളിലായി 

റോഹിംഗ്യർ സൈനിക അടിച്ചമർ

ത്തൽ നേരിട്ടുവരുന്നു. മ്യാൻമാറിലെ

റോഹിങ്ക്യകൾക്കെതിരായ സൈനിക

പീഡനങ്ങളെ വംശീയ ശുദ്ധീകരണമെ

ന്ന് യു.എൻ. ഉദ്യോഗസ്ഥരും ഹ്യൂമൻ 

റൈറ്റ്സ് വാച്ചും വിശേഷിപ്പിച്ചിട്ടുണ്ട്.

മ്യാൻമറിലെ യു.എൻ. മനുഷ്യാവകാശ 

പ്രതിനിധി “റോഹിങ്ക്യ വംശത്തിനെതി

രായ വിവേചനവും പീഡനങ്ങളുടേയും

നീണ്ട ചരിത്രം മാനവികതക്കെതിരായ 

കുറ്റകൃത്യങ്ങൾക്ക്കാരണമാകുമെന്ന്” 

റിപ്പോർട്ട്ചെയ്തിരിക്കുന്നു. സംഭവിച്ചുകൊ

ണ്ടിരിക്കുന്ന ഒരു വംശഹത്യയെക്കുറിച്ചു

ള്ള മുന്നറിയിപ്പുകൾ ഈ റിപ്പോർട്ടിൽ 

ഉണ്ടായിരുന്നു. മ്യാൻമാറിലെ യു.എൻ 

പ്രത്യേക അന്വേഷകനായ യാങ്ഘീ ലീ, 

രാജ്യത്തുനിന്ന്റോഹിങ്ക്യ ജനതയെ മുഴു

വനായി പുറത്താക്കാൻ മ്യാൻമർ ആഗ്ര

ഹിക്കുന്നു എന്നാണ് വിശ്വസിക്കുന്നത്.

അറബികൾ, മുഗളൻമാർ, പോർച്ചു

ഗീസ് പാരമ്പര്യമുള്ളതും പടിഞ്ഞാറൻ 

മ്യാൻമറിൽ തദ്ദേശീയമായി ഒരു സഹ

സ്രാബ്ദത്തിലധികം കാലങ്ങളായി നി

ലനിൽക്കുന്ന ഒരു പൈതൃകത്തിന്റെ 

പീന്തുടർച്ചക്കാരാണ് എന്ന നിലപാടാ

ണ് റോഹിംഗ്യകൾക്കുള്ളത്. കൊളോണി

യൽ കാലഘട്ടത്തിനു മുമ്പും ശേഷവുമുള്ള 

അരാഖൻ ജനങ്ങളുടെ പിൻതലമുറക്കാ

രായിട്ടാണ് സമൂഹം സ്വയം വിശേഷിപ്പി

ക്കുന്നത്. ചരിത്രപരമായി ഈ പ്രദേശം

തെക്കുകിഴക്കൻ ഏഷ്യക്കും ഇന്ത്യൻ 

ഉപഭൂഖണ്ഡത്തിനും ഇടയിലുള്ള ഒരു 

സ്വതന്ത്ര രാജ്യമായിരുന്നു. ഇരുപതാം

നൂറ്റാണ്ടിന്റെ അവസാനത്തോടെ പീ

ഡനകാലം കാലഘട്ടം മൂർദ്ധന്യതയിലാ

കുന്നതുവരെ മ്യാൻമറിലെ പാർലമന്റ്

സ്ഥാനത്തേക്ക്റോഹിങ്ക്യ പ്രതിനിധി

കൾ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുൻകാ

ലങ്ങളിൽ റോഹിങ്ക്യ എന്ന പദത്തിന്റെ 

അസ്തിത്വം സ്വീകരിച്ചിരുന്നെങ്കലും, മ്യാൻ

മർ സർക്കാരിന്റെ നിലവിലെ ഔദ്യോ

ഗിക നിലപാടുകൾപ്രകാരം റോഹിൻഗ്യ 

വംശജർ ദേശീയ ജനതയല്ല, അയൽ

ദേശമായ ബംഗ്ലാദേശിൽ നിന്നുള്ള 

അനധികൃത കുടിയേറ്റക്കാരായി കണ

ക്കാക്കപ്പെടുന്നു. മ്യാൻമർ സർക്കാർ 

“റോഹിങ്ക്യ” എന്ന വാക്ക് അംഗീകരി

ക്കുന്നത് നിർത്തിവയ്ക്കുകയും ഈ സമൂഹ

ത്തെ ബംഗാളികൾ എന്നു സംബോധന 

ചെയ്യുന്നതിൽ ഊത്സുക്യം കാണിക്കുക

യും ചെയ്യുന്നു. റോഹിൻഗ്യ ക്യാമ്പൈൻ 

ഗ്രൂപ്പുകൾ, പ്രത്യേകിച്ച് അറഖാൻ റോ

ഹിങ്ക്യ നാഷനൽ ഓർഗനൈസേഷൻ, 

മ്യാൻമാറിനുള്ളിൽ സ്വയം നിർണയാവ

കാശം ആവശ്യപ്പെടുന്നു.

ഐക്യരാഷ്ട്രസഭയുടെ സസൂക്ഷനിരീക്ഷ

ണത്തിൽ, റോഹിൻഗ്യകൾക്കെതിരെ

“തീവ്രവാദ ദേശീയവാദികളായ ബുദ്ധമ

തക്കാർ” വിദ്വേഷവും അസഹിഷ്ണുതയും

പ്രചരിപ്പിക്കുന്നതിന്റെ തെളിവുകൾ അം

ഗീകരിക്കുന്നുണ്ട്. അതേസമയം മ്യാൻ

മർ സുരക്ഷാസൈന്യം വധശിക്ഷകൾ, 

നിർബന്ധിത അപ്രത്യക്ഷമാകലുകൾ, 

ഏകപക്ഷീയ അറസ്റ്റുകളും തടഞ്ഞുവയ്ക്ക

ലുകളും, തടവുകാരുടെ മേലുള്ള ക്രൂരമായ 

ദണ്ഡനങ്ങളും മോശം പേരുമാറ്റങ്ങളും

നിർബന്ധിത തൊഴിലെടുപ്പിക്കൽഎന്നീ നടപടികളുമായി സമാനത

കളില്ലാത്ത ക്രൂരതകൾക്ക്നേതൃത്വം

കൊടുക്കുന്നു. ഐക്യരാഷ്ട്രസംഘടന

യുടെ അഭിപ്രായപ്രകാരം റോഹിം

ഗ്യകൾക്കു മേലുള്ള മനുഷ്യാവകാശ 

ലംഘനങ്ങൾ, മനുഷ്യവർഗ്ഗത്തിനെ

തിരെയുള്ള കുറ്റകൃത്യങ്ങൾ തന്നെ

യാണെന്നാണ്.2015-ലെ റോഹിങ്ക്യ

അഭയാർത്ഥി പ്രതിസന്ധിക്കും 2016-

ലും 2017-ലും ഉണ്ടായ സൈനിക

ആക്രമണത്തിനും മുമ്പ് മ്യാൻമറിലെ

റോഹിങ്ക്യൻ ജനതസംഖ്യ 1.1 മുതൽ 

1.3 ദശലക്ഷംവരെയായിരുന്നു, പ്രത്യേ

കിച്ച് വടക്കൻ റഖീൻ പട്ടണങ്ങളിൽ 

80-98 ശതമാനം വരെ

രോഹിങ്ക്യൻ ജനങ്ങൾ ആയിരു

ന്നു.900,000 ത്തിനു മേൽ റോഹിങ്ക്യ

അഭയാർത്ഥികൾ തെക്ക്കിഴക്കൻ 

ബംഗ്ലാദേശിലേക്കും ചുറ്റുമുള്ള മറ്റു 

രാജ്യങ്ങളിലേക്കും പ്രധാന മുസ്ലീം

രാജ്യങ്ങളിലേക്കും പലായനം ചെയ്തി

ട്ടുണ്ട്. മ്യാൻമറിൽ ഒരു ലക്ഷത്തോളം

രോഹിങ്ക്യകൾ ആഭ്യന്തരമായി പുറ

ന്തള്ളപ്പെട്ട് അഭയാർഥി ക്യാമ്പുകളിൽ 

കഴിയുന്നു. 2017 ആഗസ്റ്റ് 25 നുണ്ടായ 

റോഹിങ്ക്യൻ റിബൽ ആക്രമണ

ത്തിൽ 12 സുരക്ഷാ സൈനികർ 

കൊല്ലപ്പെട്ടതിന്റെ ഫലമായി, 

സൈനികർ ക്ലിയറൻ ഓപ്പറേഷനു

കൾ നടത്തുകയും 400 മുതൽ 3000 

വരെ റോഹിൻഗ്യകൾ കൊല്ലപ്പെടു

കയും അനേകം പേർക്ക് പരിക്കേൽ

ക്കുകയും, പീഡനം, ബലാൽക്കാരം

എന്നിവയ്ക്കു വിധേയരാകുകയും, ഒട്ടന

വധി ഗ്രാമങ്ങൾ കത്തിക്കപ്പെടുകയും

ചെയ്തു. ഇക്കാലത്ത് ഏകദേശം

400,000 റോഹിങ്ക്യക്കാരും (മ്യാന്മ

റിലെ ബാക്കിയുള്ള റോഹിങ്ക്യകളിൽ 

ഏകദേശം 40% ) ബംഗ്ലാദേശിലേയ്ക്ക്

ഓടിപ്പോയി.


പുതിയ പുതിയ കലാപങ്ങൾക്ക്

സർക്കാർ സംവിധാനങ്ങൾ ബോ

ധപൂർവം കരുക്കൾ നീക്കുന്നു. 

പ്രകൃതിവിഭവങ്ങളാൽ സമ്പന്നമാ

യിരുന്ന രാഖൈൻമേഖല ഇന്ന്

ബർമ്മയിലെ ഏറ്റവും പിന്നാക്കാവ

സ്ഥയിലാണെന്നുള്ളതാണ് സത്യം. 

അതിനാൽത്തന്നെ അവിടത്തെ

തദ്ദേശീയജനതയെ തങ്ങൾക്ക് ഒരു 

ഭാരമായിട്ടാണ് സമ്പന്നവർഗ്ഗങ്ങൾ

ക്കു തോന്നിയത്. മേഖലയിലെ

കുറഞ്ഞ തൊഴിലവസ

രങ്ങളും അപൂർവ്വ

മായ വ്യവസായസംരംഭങ്ങളും തങ്ങളുടെമാത്രം

വരുതിയിലാക്കുവാൻ ബർമയിലെ

വരേണ്യവർഗ്ഗം എപ്പോഴും ശ്രമിച്ചു

കൊണ്ടിരുന്നു. തത്ഫലമായി ഭൂരിപ

ക്ഷ ബുദ്ധമതവിശ്വാസികളെ മുസ്ലിം

ജനവിഭാഗങ്ങൾതിരെ തിരിച്ചുവിടു

കയെന്ന കുത്സിതബുദ്ധിയാണ് ഭര

ണകൂടം പ്രയോഗിച്ചത്. അതിനാൽ 

തന്നെ ഈ പ്രദേശത്തെ കലഹങ്ങൾ 

മതപരം എന്നതിലുപരി രാഷ്ട്രീയപര

വും സാമ്പത്തികവുമായ മാനങ്ങളുമു

ള്ളതായി മാറുന്നു.പട്ടാളത്തിനു മുൻതൂക്കമുള്ള ഭരണ

കൂടത്തിന്റെ ഒത്താശയോടെ ബു

ദ്ധിസ്റ്റുകളാലും സൈന്യങ്ങളാലും

ബലാത്സംഗമുൾപ്പടെയുള്ള നീചമായ 

പീഡനങ്ങൾക്കിരയാക്കപ്പെട്ടുകൊണ്ടി

രിക്കുന്ന അരാക്കൻ സ്ത്രീകളുടെ എണ്ണം

പ്രതിദിനം കൂടിക്കൊണ്ടിരിക്കുകയാണ്. 

പുറം ലോകത്തിന്റെ കണ്ണിൽ മ്യാൻമർ 

ഒട്ടേറെ മാറിക്കഴിഞ്ഞുവെന്ന പ്രതീതിയാ

ണ് അവർ സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്. 

രാഷ്ട്രീയ പാർട്ടികൾക്ക് നാമമാത്രമായ 

പ്രവർത്തന സ്വാതന്ത്ര്യം ഇക്കാല

ത്ത് അനുവദിക്കപ്പെട്ടിരിക്കു

ന്നു.

*സർവ്വവും നിഷേധിക്കപ്പെട്ട

വർ*

വീട് വെക്കാനുളള അവകാശം ഇവർക്കു 

നൽകാറില്ല. അനുമതിയില്ലാതെ നിർ

മ്മിക്കുന്ന വീടുകൾ അധികൃതരെത്തി

പൊളിച്ചു നീക്കുകയാണ് പതിവ്. സാമൂ

ഹ്യവിരുദ്ധരായി ഗണിക്കപ്പെടുന്ന ഭൂരി

പക്ഷം രോഹിങ്ക്യകളും വെള്ളമോ വെ

ളിച്ചമോ ഇല്ലാത്ത ചോർന്നൊലിക്കുന്ന 

ടെന്റുകളിലാണ് താമസിക്കുന്നത്.


ചെറുത്ത് നിൽക്കുന്നവർ തീവ്രവാദി

കൾ


ഇവരിൽ ചിലർ അക്രമാസക്തമായി ദുർ

ബലമായ ചെറുത്തു നിൽപ്പുകൾ നടത്തി

പ്രതികരിക്കുന്നുണ്ടെന്നത് ശരിയായ 

വസ്തുത. തുടർച്ചയായുള്ള വിവേചനവും

പീഡനവുമേൽക്കേണ്ടിവരുന്ന ഒരു ജന

തയുടെ സ്വാഭാവിക പ്രതികരണമായേ

ഇതിനെ കാണുവാൻ സാധിക്കുകയുള്ളൂ., 

തുടർച്ചയായ അവഗണനയേയും അപ

മാനത്തേയും ചോദ്യം ചെയ്യുന്നവരെ തീ

വ്രവാദികളായി മുദ്രകുത്തുകയെന്ന തന്ത്ര

മാണ് പതിവുതന്ത്രമാണ് രാഖൈൻ 

പ്രവിശ്യയിൽ ഭരണകൂടം വിജയകരമായി 

നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.

ഈ പ്രവിശ്യയിലെ ഭൂരിപക്ഷ വിഭാഗം

അരാക്കൻ വംശജരായ ബുദ്ധമതക്കാ

രാണ്. മറ്റു വിഭാഗങ്ങളോട് അങ്ങേയറ്റ

ത്തെ അസഹിഷ്ണുതയാണ് ഇവർ കാ

ട്ടുന്നത്. നൂറ്റാണ്ടുകൾക്ക്മുമ്പ് തുടങ്ങിയ 

ആട്ടിയോടിക്കൽ അനവരതം തുടരുന്നു. 

സമ്പൂർണ്ണമായ വംശീയ ശുദ്ധീകരണം

സാധ്യമാകും വരെ പീഡിപ്പിച്ചും ചൂഷണം

ചെയ്തും അപമാനിച്ചും റൊഹിംഗ്യാക

ളെ മുച്ചൂടും മുടിക്കുമെന്ന ദൃഢപ്രതിജ്ഞ

തിയിലാണ് മ്യാൻമറിലെ ഭരണകൂടത്തി

ന്റെ പിന്തുണയുള്ള ഭൂരിപക്ഷമതം.

രോഹിങ്ക്യൻ പ്രശ്നത്തിൽ കൃത്യമായി 

ഇടപെടാൻ ജനാധിപത്യത്തിന്റെ കാവ

ലാളായി വിശേഷിപ്പിക്കപ്പെടുന്ന ആംഗ് 

സാൻ സൂകിയോ അവരുടെ പാർട്ടിയോ

പോലും ഇനിയും തയ്യാറായിട്ടില്ല എന്നത് 

അത്യന്തം ലജ്ജാകരമായ അവസ്ഥയാ

ണ്. മ്യാൻമാർ രാജ്യത്തിന് അധികപ്പ

റ്റാണ് റോഹിങ്ക്യകൾ എന്ന നിലപാടാ

ണ് സൂകിയുടെ നാഷണൽ ലീഗ് ഫോർ 

ഡമോക്രസി പോലും കരുതുന്നതെന്നു

വേണം വിചാരിക്കാൻ.


ഭരണ കൂടത്തിന്റെ നര നായാട്ട്


കിരാത ഭരണകൂടത്തിന്റെ ഒത്താശയോ

ടെ മതതീവ്രവാദികൾ പ്രധാനമായിലക്ഷ്യം വെക്കാറുള്ളത് സ്ത്രീകളെയാണ്. 

ഒരു സമൂഹത്തെ ഒന്നായി അപമാനി

ക്കാനുള്ള ഏറ്റവും നല്ല വഴി അവരിലെ

സ്ത്രീകളെ അപമാനിക്കലാണെന്ന്

അവർക്ക് നന്നായറിയാം. തീരെ നിവൃത്തിയില്ലാത്ത അവസ്ഥയിൽ പലരും പാലായനത്തിനു നിർബന്ധിതരാകു

ന്നു. ഏറ്റവും അപകടകരമായ ഈ പലായനങ്ങൾ ബൊട്ടുകൾ വഴി സമുദ്രം താണ്ടി തായ്ലാൻഡ്, മലേഷ്യ എന്നിവിടങ്ങളിലേയ്ക്കു നടത്തുന്ന യാത്രകൾ മിക്കവാറും ലക്ഷ്യം കാണാറില്ല. ലക്ഷ്യത്തിലെത്തു

ന്നവതന്നെ കൂടുതൽ ദുരിതങ്ങളിലേയ്ക്കവും എത്തിച്ചേരുക. അവിടെ തായ്സൈന്യം മലേഷ്യൻ സൈന്യങ്ങളും സ്ത്രീകളെ ഉൾപ്പെടെ അവരുടെ കൈവശമുള്ള തട്ടിയെടുക്കുകയും വീണ്ടും കടലിലേക്കു ആട്ടിയിറക്കുകയും ചെയ്യുന്നു. രോഹിങ്ക്യാഅഭയാർത്ഥികളെ സ്വീകരിക്കുകയും സംരക്ഷിക്കുയും ചെയ്യുന്നതിനായി യു.എൻ.ബംഗ്ലാദേശ്, മലേഷ്യ, തായ്‍ലാന്റ് തുടങ്ങിയ രാജ്യങ്ങൾക്ക് വൻതുക സാമ്പത്തിസഹായം ചെയ്യുന്നു. ദുരിതപൂർണമായ 

ജീവിതം നയിക്കുന്ന ഒരു വലിയ വിഭാഗം റോഹിംഗ്യാകൾ ബംഗ്ലാദേശിലെ ക്യാമ്പിലുണ്ടെന്നാണ് 

കണക്ക്. ഇനിയും പുതിയ 

അഭയാർഥികളെ സ്വീകരിക്കാനാകില്ലെന്ന നിലപാടിലാണ് ബംഗ്ലാദേശ് അതുപോലെ മലേഷ്യ, തായ്ലാൻഡ് 

എന്നീ രാജ്യങ്ങളും ഇതേ നിലപാട് പിന്തുടരുന്നവരാണ്. ഒരു രാജ്യത്തിന്റെയും

പൌരത്വമില്ലാത്ത ഈ മനുഷ്യർ അന്താരാഷ്ട്ര നിയമപരിരക്ഷകരുടെ കണ്ണിൽപ്പെടുന്നില്ല എന്നുള്ളതാണ് സത്യം

.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം