നാം എന്നും ഒന്ന്
സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എൻ്റെ അപ്പുറത്ത് ഇരുന്നിരുന്ന എൻ്റെ സഹപാഠി എന്നോട് ഒരിക്കൽ പറഞ്ഞു. " ഞായറാഴ്ച ക്ലാസിൽ പോയിരുന്നു. ഇപ്രാവശ്യം ഞങ്ങളെ പഠിപ്പിച്ചത് മുസ്ലിങ്ങളുമായുള്ള ആത്മ ബന്ധമായിരുന്നു. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന അവൻറെ ആ വാക്കുകൾ ഒരു കുളിർമ്മയായിരുന്നു എനിക്ക്. അപ്പോഴാണ് എനിക്ക് എന്തിനാണ് അവരെ 'ചേട്ടന്മാർ 'എന്ന് വിളിക്കുന്നതിൻ്റെ പൊരുൾ മനസ്സിലായത്. അവർ തിരിച്ച് നമ്മളെ അഭിസംബോധനം ചെയ്യുന്നത് ' അനിയന്മാർ ' എന്നാണത്രേ.
ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ചോറ് ഉണ്ട് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിങ്ങനെ വേർതിരിവില്ലാതെ ജീവിച്ച് പോന്നവരാണ് നമ്മൾ. സമീപ കാലത്തെ ചില സംഭവ വികാസങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. വിശിഷ്യാ കേരളത്തിൽ പോലും വർഗീയത പച്ച പിടിച്ച് തുടങ്ങി എന്നതാണ് വാസ്തവം. നാം ഇതെങ്ങോട്ടാണ്? ഇന്നലെ വരെ ഒരു തോളിൽ കയ്യിട്ടു നടന്ന നമ്മൾ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കുതന്ത്രങ്ങൾക്കും വണങ്ങി കാട്ടിക്കൂട്ടുന്ന അരുതായ്മകൾ കലാപ തുല്യമാണ്.
നാം ഇനിയും ഇവിടെ സമാധാന പൂർവ്വം ജീവിക്കേണ്ടവരാണ്. നമ്മുടെ ജീവിത രീതികൾ വെറും പഴങ്കഥയാകരുത്. നാമാണ് എന്നും എല്ലാവർക്കും മാതൃക ആവേണ്ടത്....🤍🤍
- Shahad Sha
https://www.facebook.com/100009486736489/posts/pfbid02UvfK6omeJePxYFDUD4MNuPjUzixKuJUmBiE27S6LredtbeMvePkJKzM9D5UB27Zol/?mibextid=Nif5oz
@Shahad Du
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ