അഭയം തേടി ത്വാഇഫിലേക്ക്


______________________________




ആദ്യ വഹ്-യിൽ പേടിച്ചു പനിപിടിച്ച് വിറച്ച ഹബീബിനെ ആശ്വാസത്തിന്റെ കരങ്ങളാൽ ചേർത്തുപിടിച്ച ഖദീജ(റ)❣️ സകലരും അപമാനിച്ചപ്പോഴും കാവലായി കവചമേകിയ അബൂത്വാലിബ്,
ആ രണ്ട് തണൽ മരങ്ങളും ഒരേ വർഷം നഷ്ടപ്പെടുന്നു.
ചരിത്രം അതിന് 'ദുഃഖ വർഷം' എന്ന് പേരുവിളിച്ചു.

 തണൽ നഷ്ടപ്പെട്ട ഹബീബിനെ കാത്തുനിന്നത് ഖുറൈശികളുടെ ആക്രമണങ്ങൾ നിറഞ്ഞ കൊടും വേനലാണ്.
തളർന്നു... ഈ വെയിൽ താങ്ങാൻ ആകുന്നില്ല.. അവസാനം മറ്റൊരു തണൽ തേടി പ്രവാചകരും വളർത്തുപുത്രൻ സൈദ് ബിനു ഹാരിസയും ത്വാഇഫിലേക്ക്.... അവിടം പ്രതീക്ഷയുണ്ട്. ത്വാഇഫിൽ എത്തി ഓരോ നേതാക്കളെയും മാറിമാറി കണ്ട് അഭയം തേടി.. പ്രതീക്ഷയുടെ സൂര്യൻ അസ്തമിച്ചു. 
പലരും കയ്യൊഴിഞ്ഞു,പരിഹസിച്ചു,പുച്ഛിച്ചു.എന്തിനേറെ കുട്ടികളും ഭ്രാന്തരും വരെ കല്ലെടുത്ത് എറിഞ്ഞോടിച്ചു.റസൂലിന്റെ കാലിൽ നിന്നും സൈദിൻറെ തലയിൽ നിന്നും രക്തം ധാരധാരയായി ഒഴുകി.. തളർന്ന് അവശരായി മുമ്പിൽ കണ്ട ഒരു തോട്ടത്തിൽ അഭയം തേടിയ തിരുനബി പടച്ച റബ്ബിനോട് തിരുകരങ്ങൾ ഉയർത്തി ദുആ ചെയ്തു.. റബ്ബേ ഏവരും എന്നെ വെറുത്താലും നിനക്ക് എന്നോട് വെറുപ്പ് ഇല്ലെങ്കിൽ മറ്റൊന്നും എനിക്ക് പ്രശ്നമേയല്ല...
അന്നേരം ഒരു മാലാഖ വന്ന് ചോദിക്കുന്നുണ്ട് 'അവരെ ഒന്നാകെ ഞാൻ നശിപ്പിക്കട്ടെ?' 
'അരുത്, അവരിലെ വരും തലമുറയിൽ ഒരാളെങ്കിലും സത്യമതത്തിലേക്ക് വന്നാലോ?'

പ്രിയരേ.. 
മാനുഷിക മൂല്യങ്ങളെയും ധാർമികതയെയും പഠിക്കാൻ ഏതു പുസ്തകമാണ് നിങ്ങൾ പരതുന്നത്? ഏത് കോഴ്സിനാണ് നിങ്ങൾ ചേരാൻ പോകുന്നത്? 
ഇതാ ഇവിടെ ഒരു തുറന്ന പുസ്തകം❤‍🩹
ഇതിൽ നിങ്ങൾക് നുകരാൻ മാതൃകകളെമ്പാടുമുണ്ട്. ചുറ്റും ഉള്ളവരൊക്കെയും, ഒരു ജനത തന്നെയും പരിഹസിച്ചപ്പോഴും ആട്ടിയോടിച്ചപ്പോഴും പടച്ച റബ്ബിനെ തവക്കുലാക്കിയ നന്ദിയുള്ള അടിമ.💕
നമുക്ക് പാഠമാണ്.. 

ഇത് ആ വിശാല പുസ്തകത്തിലെ കേവലം ചെറുപാഠ० മാത്രം.

(തുടരും...)

*✍️ഷാനിബ് വയനാട്*

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഖൈബറും കീഴടക്കി ഇസ്ലാം

Gen-Z (part-2)

ഖൈബറിലേക്ക് പടയൊരുക്കം