പോസ്റ്റുകള്‍

ഖൈബറും കീഴടക്കി ഇസ്ലാം

ഇമേജ്
മദീനയിൽ ഉണ്ടായ സംഭവ വികാസങ്ങൾ അറിഞ്ഞ കച്ചവടക്കാരനായ ഒരു ജൂതൻ വേഗത്തിൽ ഖൈബറിലേക്ക് പോയി അവിടുത്തെ രാജാവായ മുറഹിബിനോട് വരാനിരിക്കുന്ന വലിയ വിപത്തിനെ കുറിച്ച് ഉണർത്തി "മുഹമ്മദിൻറെ തലയെടുത്തിട്ട് മടങ്ങിവരികയുള്ളൂ എന്ന് പറഞ്ഞ ഹജ്ജാശ് ബിന് മുൻതിർ ഇപ്പോൾ അതാ ഇസ്ലാം സ്വീകരിച്ച് മുസ്ലിം സൈന്യത്തിന്റെ ഉപ സൈന്യാധിപനായി ഖൈബർ ആക്രമിക്കാൻ വേണ്ടി വരുന്നു." മുറഹിബ് വളരെ ഞെട്ടലോടെയാണ് ഈ വാർത്ത കേട്ടത്. ഉടൻതന്നെ അയാൾ പ്രതിനിധി സഭ വിളിച്ചുകൂട്ടി. മുറഹിബ് സംസാരിക്കാൻ ആരംഭിച്ചു "മുഹമ്മദിനെ വധിക്കുമെന്ന് ഉറച്ച ബോധത്തോടുകൂടിയാണ് നാം ഹജ്ജാശിനെ മദീനയിലേക്ക് അയച്ചത് എന്നാൽ അയാൾ മതം മാറി മുഹമ്മദിൻ്റെ ഉപ സൈന്യാധിപനായി വിശാലമായ ഈ ഖൈബർ ഭൂമിക ആക്രമിക്കാൻ വേണ്ടി വരികയാണ് ഖൈബർ കോട്ടയുടെ തന്ത്രപ്രധാനമായ പല രഹസ്യങ്ങളും അറിയാവുന്ന ഹജ്ജാശിൻ്റെ സഹായത്തോടു കൂടി അവർ നമ്മെ എളുപ്പത്തിൽ കീഴടക്കാം എന്നാണ് കരുതിയിരിക്കുന്നത് എന്നാൽ ഒന്നര ലക്ഷത്തോളം വരുന്ന സൈനിക സന്നാഹം ഉള്ള, വിപുലമായ ആയുധ ശേഖരങ്ങൾ ഉള്ള നമ്മെ പരാജയപ്പെടുത്താൻ അവർക്ക് കഴിയുകയില്ല അവർ വന്നാലുടനെ തന്നെ ഒരു പോരിന് ഇറങ്ങി അവരെ നാം വേരോടെ പിഴുതെറിയും...

ഖൈബറിലേക്ക് പടയൊരുക്കം

ഇമേജ്
ഭാഗം 1  അപ്രതീക്ഷിതമായി ആണ് കുതിരയ്ക്ക് തീറ്റ വെട്ടികൊണ്ടിരുന്ന അലി(റ)വിൻ്റെ അടുക്കലേക്ക് വെപ്പ്രാളപെട്ട് ഒരു സ്വഹാബി ഓടി വന്നു പറഞ്ഞത് "അലിയാര് തങ്ങളെ താങ്കൾ അറിഞ്ഞില്ലേ റസൂലുല്ലായെ കൊല്ലാൻ മദീന പള്ളിയിൽ ആൾ വന്നിരിക്കുന്നു"  അലി (റ) ഞെട്ടിതരിച്ചു "എന്ത് മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നോ " ഇതും പറഞ്ഞ് അലിയാര് തങ്ങൾ മദീനാ പള്ളി ലക്ഷ്യമാക്കി ഓടി. പ്രസ്തുത വിവരം അറിഞ്ഞ് മദീന പള്ളിയിൽ ഒരുപാട് ആൾ കൂടിയിരുന്നു , അലി(റ) പള്ളിയിൽ എത്തിയ ഉടനെ ഉമർ (റ)വിനെ ആണ് കണ്ടത്  "ഉമറെ നബിയെ കൊല്ലാൻ ആൾ വന്നു എന്ന് കേട്ടു താങ്കൾ ഇവിടെ ഇല്ലായിരുന്നോ? നബി തങ്ങൾ എവിടെ എന്തെങ്കിലും അനർത്ഥം സംഭവിച്ചോ?" അലി(റ) തൃതിയിൽ ചോദിച്ചു. "ഏയ് പേടിക്കാൻ ഒന്നും ഇല്ലാ മുത്ത് നബിയെ കൊല്ലാൻ ആൾ വന്നു എന്നത് ശെരിയാണ് പക്ഷെ ആൾ ഇപ്പൊൾ കലിമത്ത് ചൊല്ലി മുസ്ലിമായി പ്രവാചകരുടെ കൂടെ പള്ളിക്ക് ഉള്ളിൽ ഉണ്ട്" ഉമർ (റ) മറുപടി പറഞ്ഞു. ആലിയാര് തങ്ങൾ വേഗം തന്നെ പള്ളിക്കുള്ളിൽ കയറി, നബി തങ്ങൾ മിഹ്റാബിൽ ഇരിക്കുന്നത് കണ്ടപ്പോൾ അലി (റ) വിന് ആശ്വാസം ആയി.  കൊല്ലാൻ വന്ന വ്യക്തി ഖൈബറിലെ പേര് കേട്ട പോരാളി ഹജ്ജാശ...

നാം എന്നും ഒന്ന്

ഇമേജ്
 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എൻ്റെ അപ്പുറത്ത് ഇരുന്നിരുന്ന എൻ്റെ സഹപാഠി എന്നോട് ഒരിക്കൽ പറഞ്ഞു. " ഞായറാഴ്ച ക്ലാസിൽ പോയിരുന്നു. ഇപ്രാവശ്യം ഞങ്ങളെ പഠിപ്പിച്ചത് മുസ്ലിങ്ങളുമായുള്ള ആത്മ ബന്ധമായിരുന്നു. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന അവൻറെ ആ വാക്കുകൾ ഒരു കുളിർമ്മയായിരുന്നു എനിക്ക്. അപ്പോഴാണ് എനിക്ക് എന്തിനാണ് അവരെ  'ചേട്ടന്മാർ 'എന്ന്  വിളിക്കുന്നതിൻ്റെ പൊരുൾ മനസ്സിലായത്. അവർ തിരിച്ച് നമ്മളെ അഭിസംബോധനം ചെയ്യുന്നത് ' അനിയന്മാർ ' എന്നാണത്രേ.  ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ചോറ് ഉണ്ട് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിങ്ങനെ വേർതിരിവില്ലാതെ ജീവിച്ച് പോന്നവരാണ് നമ്മൾ. സമീപ കാലത്തെ ചില സംഭവ വികാസങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. വിശിഷ്യാ കേരളത്തിൽ പോലും വർഗീയത പച്ച പിടിച്ച് തുടങ്ങി എന്നതാണ് വാസ്തവം. നാം ഇതെങ്ങോട്ടാണ്? ഇന്നലെ വരെ ഒരു തോളിൽ കയ്യിട്ടു നടന്ന നമ്മൾ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കുതന്ത്രങ്ങൾക്കും വണങ്ങി കാട്ടിക്കൂട്ടുന്ന അരുതായ്മകൾ കലാപ തുല്യമാണ്.  നാം ഇനിയും ഇവിടെ സമാധാന പൂർവ്വം ജീവിക്കേണ്ടവരാണ്. നമ്മുടെ ജീവിത രീതികൾ വെറും പ...

ഹുദൈബിയ നെല്ലിക്ക പോലൊരു സന്ധി ആദ്യം കയ്ച്ചു ,പിന്നെ മധുരിച്ചു

ഇമേജ്
ഹിജ്‌റ അഞ്ചാം വർഷം പൂര്‍ത്തിയായ സമയത്ത് മുഹമ്മദ് നബി (സ) ഒരു സ്വപ്നം കണ്ടു. മക്കയില്‍ പ്രവേശിച്ച് കഅ്ബാമന്ദിരത്തില്‍ നബി(സ) യും അനുചരന്മാരും പ്രാര്‍ഥന നടത്തുന്നതായിരുന്നു സ്വപ്നം. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യബോധനത്തിൽപ്പെട്ട ഒരു ഭാഗമാണ്. നബി(സ) ഈ വിവരം അനുചരന്മാരെ അറിയിച്ചു. വിവരമറിഞ്ഞ് എല്ലാവരും ആനന്ദിച്ചു . കാരണം, അവരില്‍ പലരും മക്കയില്‍നിന്ന് മദീനയിലെത്തിയവരായിരുന്നു. ജന്മനാട്ടില്‍ തിരിച്ചുചെല്ലുന്നത് അവര്‍ സ്വപ്നം കണ്ടു. നബിയും കുറച്ചു സ്വഹാബികളും ഉംറ ചെയ്യാനായി മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ് മക്കയിലെ ഖുറൈശികള്‍ വലിയൊരു സേനയുമായി കാത്തിരുന്നു. ഉംറ തടയുകയായിരുന്നു അവരുടെ ലക്ഷ്യം.  യാത്രയ്ക്കിടയിൽ ഹുദൈബിയ എന്ന് പേരുള്ള സ്ഥലത്ത് നബിയുടെ ഒട്ടകം മുട്ടുകുത്തി . നബി(സ) യും കൂട്ടരും അവിടെ വിശ്രമിക്കുമ്പോള്‍ ശത്രുപക്ഷത്തു നിന്ന് കുറച്ചുപേര്‍ സന്ധിസംഭാഷണത്തിനായെത്തി. ഇത് നല്ല ഒരവസരമായി കരുതിയ മുഹമ്മദ് നബി(സ) അവരുമായി സന്ധിചെയ്തു.  സന്ധിയില്‍ പല കാര്യങ്ങളും ഖുറൈശികള്‍ പറയുന്നതുപോലെ എഴുതി. ഇതുകണ്ട് സ്വഹാബാക്കളിൽ പലര്‍ക്കും സങ്കടം തോന്നി. കാരണം മുഹമ്മദ് നബി(സ) ശത്രു...

അനുപമം

ഇമേജ്
ഹബീബ്, തിന്മയിൽ ഉണങ്ങിക്കരിഞ്ഞ 'ഗ്രാമ മാതാവി'ൻ മാറിൽ, നന്മയുടെ നാമ്പുകൾ തളിർപ്പിച്ച ജന്മ വസന്തം കരുണവറ്റിയ കൺതടങ്ങളിൽ കനിവിൻ്റെ കണ്ണീർപുഴകളൊഴുക്കിയ വിപ്ലവ സ്പർശം കറുപ്പ് വെളുപ്പെന്ന വിവേചനം മായ്ച്ച് നേരിൻ നിറംവരച്ച മാറ്റത്തിൻ തിരുത്തെഴുത്ത് കുഴിമാടങ്ങൾ വിധിച്ച പെണ്ണുടലുകൾക്ക് അതിജീവനമേകിയ ദർശനം പെരുന്നാൾ പുലരിയിൽ കണ്ണീർവറ്റിയ അനാഥക്കൺകളിൽ സന്തോഷത്തിളക്കമേകിയ പ്രകാശധാര മുന്തിരിച്ചാറുകൾ മുറിവുകൾ വീഴ്ത്തിയ മനങ്ങളിൽ മോചനം തുന്നിയ ഇതിഹാസം ക്രോധം കൂർപ്പിച്ച ശത്രു ദംഷ്ട്രകൾക്ക് സാന്ത്വനം കനിഞ്ഞ സ്നേഹം മനുഷ്യത്വം മരവിച്ച ഇരുട്ടടഞ്ഞ മരുക്കടലിൽ വെളിച്ചം തുഴഞ്ഞെത്തിയ നിലാവിൻ്റെ പങ്കായം റസൂൽ, അങ്ങയെ അറിഞ്ഞുതുടങ്ങവേ ഞാനറിയുന്നു അങ്ങെന്നും അനുപമജ്യോതിസ്സ് ✍️ *ഹാഫിസ് ഹിഷാം പുറമണ്ണൂർ*

പ്രതിരോധത്തിൻ്റെ ഖൻദക്

ഇമേജ്
_"നബിയേ വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഞങ്ങളെല്ലാം വയറ്റിൽ ഓരോ കല്ല് കെട്ടി വെച്ചാണ് ഇവിടെ കുഴിക്കുന്നത്_". സ്വഹാബികളിൽ ഒരാൾ നബിയോട് ആവലാതി പറഞ്ഞു. നബി തൻ്റെ കുപ്പായം പൊക്കിപ്പിടിച്ച് കാണിച്ചു. എല്ലാവരും ഒരു കല്ല് വെച്ചായിരുന്നു ജോലിയിൽ ഏർപ്പെട്ടത്തെങ്കിൽ നബി(സ) രണ്ട് കല്ല് വയറ്റിൽ കെട്ടി വെച്ചായിരുന്നു പണി എടുത്തത്. പ്രതിരോധത്തിൻ്റെ മറ്റൊരു യുദ്ധമായ ഖന്ധകിൻ്റെ ഒരു ചീന്തായിരുന്നു ഇത്. അറബികളുടെ അപരിചിതമായ യുദ്ധ മുന്നേറ്റമായിരുന്നു ഖൻദകിലൂടെ സാധ്യമായത്. കിടങ്ങ് ഒരു തിരിച്ചടിയായി ശത്രുക്കൾ പോലും അന്ധാളിച്ചു നിന്ന അവസ്ഥ. ഇത്തിരിയുള്ള മദീന പട്ടണത്തിൻ്റെ രോമത്തിൽ പോലും ഒന്നും ചെയ്യാൻ കഴിയാതെ പിന്തിരിഞ്ഞ് പോയ ശത്രുക്കൾ.. ഇസ്ലാമിൻ്റെ ചരിത്രത്തിൽ അഹ്സാബ് യുദ്ധം എന്നും ഖൻദക് യുദ്ധം എന്നും അറിയപ്പെട്ട ഈ യുദ്ധ രീതി ഹിജ്റ 5 ശവ്വാൽ മാസത്തിലാണ് അരങ്ങേറിയത്. പലയിടത്തും നേരിട്ട തിരിച്ചടികൾ ജൂതന്മാരുടെ മനസ്സിൽ ഒരു അഗ്നിയായി പുകഞ്ഞു. മുസ്ലിംകളോടുള്ള അടങ്ങാത്ത പക അവരുടെ അടുത്ത കുതന്ത്ര നീക്കത്തിനുള്ള തയ്യാറെടുപ്പിന് വഴി തെളിച്ചു. മുസ്ലിം വിരുദ്ധ ശക്തികളുമായി ഒരു സഖ്യം ചേർന്ന് ഒരു മുന്നേറ്റം ന...

🐎🐎അടി പതറിയ ഉഹ്ദ്🗡️⚔️

ഇമേജ്
പോർക്കളം ശത്രുക്കളുടെ ശബ്ദത്താൽ മുഖരിതമായിരുന്നു, ഖുറൈശി പ്രമുഖർ അലറിപ്പറഞ്ഞു , മുഹമ്മദ് വധിക്കപ്പെട്ടിരിക്കുന്നു, ഇസ്ലാം തകർ ത്തെറിയപ്പെട്ടിരിക്കുന്നു, മുസ്ലിം സൈന്യം തങ്ങളുടെ സ്നേഹ ഭാജനത്തെ തിരഞ്ഞു കൊണ്ടിരിക്കുന്നു ശത്രുവിന്റെ കർണ്ണപുടങ്ങളെ ഉഛാടനം ചെയ്യിച്ച , ഖുറൈശി പ്രമുഖൻ , റസൂലിന്റെ പിതൃവ്യൻ ഭയവിഹ്വലരായി ഓടുന്ന മുസ്ലിം സൈന്യത്തിന് നേരെ തിരിഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു, അല്ലയോ അല്ലാഹുവിൻറെ പടവാഹകരെ നിശ്ചയം മുഹമ്മദ് റസൂൽ സുരക്ഷിതനാണ് നിങ്ങൾ തിരികെ വരുക.  മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ബദർ യുദ്ധത്തിൽ പകരം വെക്കാനാവാത്ത പരാജയത്തിൻ കൈപ്പുനീർ കടിച്ചിറക്കി നടന്നിരുന്ന അബൂസുഫിയാനും കൂട്ടരും മറ്റൊരു അവസരത്തിനായി തക്കംപാർത്ത് ആവനാഴിയിലെ അവസാന ആയുധവും ഏന്തി മുഹമ്മദിനെയും കൂട്ടരെയും തറപറ്റിക്കാൻ 3000 സൈന്യത്തെയും തയ്യാറാക്കി ഖുറൈഷി ജനറൽ ഖാലിദ് ബിൻ വലീദിനെയും കൂട്ടുപിടിച്ച് എ ഡി 625 മാർച്ച് 23 (7 ശവ്വാൽ ഹിജ്റ 3 ) മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ തമ്പടിച്ചു.   തുലോം തുച്ഛമായ മുഹമ്മദ്(സ)യുടെ സൈനികരോട് പരാജയപ്പെട്ട ഖ...