പോസ്റ്റുകള്‍

നാം എന്നും ഒന്ന്

ഇമേജ്
 സ്കൂളിൽ പഠിച്ചിരുന്ന കാലത്ത് എൻ്റെ അപ്പുറത്ത് ഇരുന്നിരുന്ന എൻ്റെ സഹപാഠി എന്നോട് ഒരിക്കൽ പറഞ്ഞു. " ഞായറാഴ്ച ക്ലാസിൽ പോയിരുന്നു. ഇപ്രാവശ്യം ഞങ്ങളെ പഠിപ്പിച്ചത് മുസ്ലിങ്ങളുമായുള്ള ആത്മ ബന്ധമായിരുന്നു. ക്രിസ്തു മതത്തിൽ വിശ്വസിക്കുന്ന അവൻറെ ആ വാക്കുകൾ ഒരു കുളിർമ്മയായിരുന്നു എനിക്ക്. അപ്പോഴാണ് എനിക്ക് എന്തിനാണ് അവരെ  'ചേട്ടന്മാർ 'എന്ന്  വിളിക്കുന്നതിൻ്റെ പൊരുൾ മനസ്സിലായത്. അവർ തിരിച്ച് നമ്മളെ അഭിസംബോധനം ചെയ്യുന്നത് ' അനിയന്മാർ ' എന്നാണത്രേ.  ഇത് ഇവിടുത്തെ മാത്രം പ്രത്യേകതയാണ്. ഇത് പോലെ ഒരു പാത്രത്തിൽ നിന്ന് ചോറ് ഉണ്ട് ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം എന്നിങ്ങനെ വേർതിരിവില്ലാതെ ജീവിച്ച് പോന്നവരാണ് നമ്മൾ. സമീപ കാലത്തെ ചില സംഭവ വികാസങ്ങൾ ഭീതി ജനിപ്പിക്കുന്നതാണ്. വിശിഷ്യാ കേരളത്തിൽ പോലും വർഗീയത പച്ച പിടിച്ച് തുടങ്ങി എന്നതാണ് വാസ്തവം. നാം ഇതെങ്ങോട്ടാണ്? ഇന്നലെ വരെ ഒരു തോളിൽ കയ്യിട്ടു നടന്ന നമ്മൾ ചിലരുടെ രാഷ്ട്രീയ താൽപര്യങ്ങൾക്കും കുതന്ത്രങ്ങൾക്കും വണങ്ങി കാട്ടിക്കൂട്ടുന്ന അരുതായ്മകൾ കലാപ തുല്യമാണ്.  നാം ഇനിയും ഇവിടെ സമാധാന പൂർവ്വം ജീവിക്കേണ്ടവരാണ്. നമ്മുടെ ജീവിത രീതികൾ വെറും പ...

ഹുദൈബിയ നെല്ലിക്ക പോലൊരു സന്ധി ആദ്യം കയ്ച്ചു ,പിന്നെ മധുരിച്ചു

ഇമേജ്
ഹിജ്‌റ അഞ്ചാം വർഷം പൂര്‍ത്തിയായ സമയത്ത് മുഹമ്മദ് നബി (സ) ഒരു സ്വപ്നം കണ്ടു. മക്കയില്‍ പ്രവേശിച്ച് കഅ്ബാമന്ദിരത്തില്‍ നബി(സ) യും അനുചരന്മാരും പ്രാര്‍ഥന നടത്തുന്നതായിരുന്നു സ്വപ്നം. പ്രവാചകന്മാരുടെ സ്വപ്നം ദിവ്യബോധനത്തിൽപ്പെട്ട ഒരു ഭാഗമാണ്. നബി(സ) ഈ വിവരം അനുചരന്മാരെ അറിയിച്ചു. വിവരമറിഞ്ഞ് എല്ലാവരും ആനന്ദിച്ചു . കാരണം, അവരില്‍ പലരും മക്കയില്‍നിന്ന് മദീനയിലെത്തിയവരായിരുന്നു. ജന്മനാട്ടില്‍ തിരിച്ചുചെല്ലുന്നത് അവര്‍ സ്വപ്നം കണ്ടു. നബിയും കുറച്ചു സ്വഹാബികളും ഉംറ ചെയ്യാനായി മക്കയിലേക്കു പുറപ്പെട്ടു. എന്നാല്‍ ഇതറിഞ്ഞ് മക്കയിലെ ഖുറൈശികള്‍ വലിയൊരു സേനയുമായി കാത്തിരുന്നു. ഉംറ തടയുകയായിരുന്നു അവരുടെ ലക്ഷ്യം.  യാത്രയ്ക്കിടയിൽ ഹുദൈബിയ എന്ന് പേരുള്ള സ്ഥലത്ത് നബിയുടെ ഒട്ടകം മുട്ടുകുത്തി . നബി(സ) യും കൂട്ടരും അവിടെ വിശ്രമിക്കുമ്പോള്‍ ശത്രുപക്ഷത്തു നിന്ന് കുറച്ചുപേര്‍ സന്ധിസംഭാഷണത്തിനായെത്തി. ഇത് നല്ല ഒരവസരമായി കരുതിയ മുഹമ്മദ് നബി(സ) അവരുമായി സന്ധിചെയ്തു.  സന്ധിയില്‍ പല കാര്യങ്ങളും ഖുറൈശികള്‍ പറയുന്നതുപോലെ എഴുതി. ഇതുകണ്ട് സ്വഹാബാക്കളിൽ പലര്‍ക്കും സങ്കടം തോന്നി. കാരണം മുഹമ്മദ് നബി(സ) ശത്രു...

അനുപമം

ഇമേജ്
ഹബീബ്, തിന്മയിൽ ഉണങ്ങിക്കരിഞ്ഞ 'ഗ്രാമ മാതാവി'ൻ മാറിൽ, നന്മയുടെ നാമ്പുകൾ തളിർപ്പിച്ച ജന്മ വസന്തം കരുണവറ്റിയ കൺതടങ്ങളിൽ കനിവിൻ്റെ കണ്ണീർപുഴകളൊഴുക്കിയ വിപ്ലവ സ്പർശം കറുപ്പ് വെളുപ്പെന്ന വിവേചനം മായ്ച്ച് നേരിൻ നിറംവരച്ച മാറ്റത്തിൻ തിരുത്തെഴുത്ത് കുഴിമാടങ്ങൾ വിധിച്ച പെണ്ണുടലുകൾക്ക് അതിജീവനമേകിയ ദർശനം പെരുന്നാൾ പുലരിയിൽ കണ്ണീർവറ്റിയ അനാഥക്കൺകളിൽ സന്തോഷത്തിളക്കമേകിയ പ്രകാശധാര മുന്തിരിച്ചാറുകൾ മുറിവുകൾ വീഴ്ത്തിയ മനങ്ങളിൽ മോചനം തുന്നിയ ഇതിഹാസം ക്രോധം കൂർപ്പിച്ച ശത്രു ദംഷ്ട്രകൾക്ക് സാന്ത്വനം കനിഞ്ഞ സ്നേഹം മനുഷ്യത്വം മരവിച്ച ഇരുട്ടടഞ്ഞ മരുക്കടലിൽ വെളിച്ചം തുഴഞ്ഞെത്തിയ നിലാവിൻ്റെ പങ്കായം റസൂൽ, അങ്ങയെ അറിഞ്ഞുതുടങ്ങവേ ഞാനറിയുന്നു അങ്ങെന്നും അനുപമജ്യോതിസ്സ് ✍️ *ഹാഫിസ് ഹിഷാം പുറമണ്ണൂർ*

പ്രതിരോധത്തിൻ്റെ ഖൻദക്

ഇമേജ്
_"നബിയേ വിശപ്പ് സഹിക്കാൻ കഴിയുന്നില്ല. ഞങ്ങളെല്ലാം വയറ്റിൽ ഓരോ കല്ല് കെട്ടി വെച്ചാണ് ഇവിടെ കുഴിക്കുന്നത്_". സ്വഹാബികളിൽ ഒരാൾ നബിയോട് ആവലാതി പറഞ്ഞു. നബി തൻ്റെ കുപ്പായം പൊക്കിപ്പിടിച്ച് കാണിച്ചു. എല്ലാവരും ഒരു കല്ല് വെച്ചായിരുന്നു ജോലിയിൽ ഏർപ്പെട്ടത്തെങ്കിൽ നബി(സ) രണ്ട് കല്ല് വയറ്റിൽ കെട്ടി വെച്ചായിരുന്നു പണി എടുത്തത്. പ്രതിരോധത്തിൻ്റെ മറ്റൊരു യുദ്ധമായ ഖന്ധകിൻ്റെ ഒരു ചീന്തായിരുന്നു ഇത്. അറബികളുടെ അപരിചിതമായ യുദ്ധ മുന്നേറ്റമായിരുന്നു ഖൻദകിലൂടെ സാധ്യമായത്. കിടങ്ങ് ഒരു തിരിച്ചടിയായി ശത്രുക്കൾ പോലും അന്ധാളിച്ചു നിന്ന അവസ്ഥ. ഇത്തിരിയുള്ള മദീന പട്ടണത്തിൻ്റെ രോമത്തിൽ പോലും ഒന്നും ചെയ്യാൻ കഴിയാതെ പിന്തിരിഞ്ഞ് പോയ ശത്രുക്കൾ.. ഇസ്ലാമിൻ്റെ ചരിത്രത്തിൽ അഹ്സാബ് യുദ്ധം എന്നും ഖൻദക് യുദ്ധം എന്നും അറിയപ്പെട്ട ഈ യുദ്ധ രീതി ഹിജ്റ 5 ശവ്വാൽ മാസത്തിലാണ് അരങ്ങേറിയത്. പലയിടത്തും നേരിട്ട തിരിച്ചടികൾ ജൂതന്മാരുടെ മനസ്സിൽ ഒരു അഗ്നിയായി പുകഞ്ഞു. മുസ്ലിംകളോടുള്ള അടങ്ങാത്ത പക അവരുടെ അടുത്ത കുതന്ത്ര നീക്കത്തിനുള്ള തയ്യാറെടുപ്പിന് വഴി തെളിച്ചു. മുസ്ലിം വിരുദ്ധ ശക്തികളുമായി ഒരു സഖ്യം ചേർന്ന് ഒരു മുന്നേറ്റം ന...

🐎🐎അടി പതറിയ ഉഹ്ദ്🗡️⚔️

ഇമേജ്
പോർക്കളം ശത്രുക്കളുടെ ശബ്ദത്താൽ മുഖരിതമായിരുന്നു, ഖുറൈശി പ്രമുഖർ അലറിപ്പറഞ്ഞു , മുഹമ്മദ് വധിക്കപ്പെട്ടിരിക്കുന്നു, ഇസ്ലാം തകർ ത്തെറിയപ്പെട്ടിരിക്കുന്നു, മുസ്ലിം സൈന്യം തങ്ങളുടെ സ്നേഹ ഭാജനത്തെ തിരഞ്ഞു കൊണ്ടിരിക്കുന്നു ശത്രുവിന്റെ കർണ്ണപുടങ്ങളെ ഉഛാടനം ചെയ്യിച്ച , ഖുറൈശി പ്രമുഖൻ , റസൂലിന്റെ പിതൃവ്യൻ ഭയവിഹ്വലരായി ഓടുന്ന മുസ്ലിം സൈന്യത്തിന് നേരെ തിരിഞ്ഞുകൊണ്ട് പ്രഖ്യാപിച്ചു, അല്ലയോ അല്ലാഹുവിൻറെ പടവാഹകരെ നിശ്ചയം മുഹമ്മദ് റസൂൽ സുരക്ഷിതനാണ് നിങ്ങൾ തിരികെ വരുക.  മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ യുദ്ധം കൊടുമ്പിരി കൊണ്ടിരിക്കുകയാണ്. ബദർ യുദ്ധത്തിൽ പകരം വെക്കാനാവാത്ത പരാജയത്തിൻ കൈപ്പുനീർ കടിച്ചിറക്കി നടന്നിരുന്ന അബൂസുഫിയാനും കൂട്ടരും മറ്റൊരു അവസരത്തിനായി തക്കംപാർത്ത് ആവനാഴിയിലെ അവസാന ആയുധവും ഏന്തി മുഹമ്മദിനെയും കൂട്ടരെയും തറപറ്റിക്കാൻ 3000 സൈന്യത്തെയും തയ്യാറാക്കി ഖുറൈഷി ജനറൽ ഖാലിദ് ബിൻ വലീദിനെയും കൂട്ടുപിടിച്ച് എ ഡി 625 മാർച്ച് 23 (7 ശവ്വാൽ ഹിജ്റ 3 ) മദീനക്കടുത്തുള്ള പർവതത്തിന് വടക്കുള്ള താഴ്‌വരയിൽ തമ്പടിച്ചു.   തുലോം തുച്ഛമായ മുഹമ്മദ്(സ)യുടെ സൈനികരോട് പരാജയപ്പെട്ട ഖ...

പ്രവാചക ജീവിതം

പ്രവാചക ജീവിതം സന്തോഷ ദുഃഖങ്ങളുടെ ചക്രിയ പ്രവാഹത്താൽ രൂപം കൊണ്ടതാണ്. പരിശുദ്ധനായ അല്ലാഹുവിൻറെ ഏകത്വം വിളംബരം ചെയ്തതിന്റെ പേരിൽ സ്വന്തം രക്തബന്ധുക്കളിൽ നിന്നുപോലും മർദ്ദനവും മറ്റും പ്രവാചകനേൽക്കേണ്ടി വന്നു. എന്നിരുന്നാലും, അല്ലാഹുവിൻറെ മഹത്തരമായ യുക്തിയുടെ തറയിൻമേലായിരുന്നു പ്രവാചക ജീവിതം ക്രമീകരിച്ചിരുന്നത്.  മക്കാ മുശ്രിക്കുകളുടെ മർദ്ദനം സഹിക്കവയ്യാതെ പ്രവാചകൻ മദീനയിലേക്ക് ഹിജ്റ പോകുന്നതിനുമുമ്പ് തന്നെ അല്ലാഹു മദീനയെ പ്രവാചക മൂല്യങ്ങൾക്ക് ഏറ്റവും വളക്കൂറുള്ള മണ്ണാക്കി മാറ്റിയിരുന്നു. ബഹുദൈവാരാധനയുടെയും അജ്ഞതയുടെയും അന്ധകാരത്തിൽ പൊറുതിമുട്ടിയ മദീനയിലെ ജനങ്ങളുടെ ഹൃദയത്തിൽ സമാധാനത്തിന്റെയും സൗഖ്യത്തിന്റെയും പതാക വാഹകനായി പ്രവാചകനെ അല്ലാഹു ചിത്രീകരിച്ചു. പ്രവാചകാഗമനത്തിനു മുമ്പ് തന്നെ മദീനയിലെ സാമൂഹിക സാംസ്കാരിക രാഷ്ട്രീയന്തരീക്ഷമൊട്ടാകെയും അല്ലാഹു പ്രവാചകനേറ്റവും സൗകര്യപ്രദമാക്കി മാറ്റിയിരുന്നു. ഉദാഹരണത്തിന്, മക്കാ നിവാസികൾ പൊതുവേ പരുക്ക സ്വഭാവമുള്ളവരാണെങ്കിൽ മദീനക്കാർ അങ്ങേയറ്റം നിർമ്മല സ്വഭാവക്കാരായിരുന്നു. അവർ മക്കക്കാരേക്കാൾ കൂടുതൽ സഹനശീലമുള്ളവരും മിതത്വ സ്വഭാവക്കാരുമായിരുന്നു...

മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!

ഇമേജ്
(ഭാഗം 2)  നബി (സ്വ) യുടെ ഈ അത്ഭുത യാത്രയ്ക്ക് ( ഇസ്റാഉം മിഅ്റാജും ) പിന്നിലെ ഹിക്മത്ത് എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൽ പ്രപഞ്ച നാഥന്റെ ചില സാക്ഷ്യപ്പെടുത്തലുകൾ ഒളിഞ്ഞിരിപ്പുണ്ട്.  തിരുദൂതർ അയക്കപ്പെട്ടത് മക്കാ നിവാസികൾക്ക് മാത്രമല്ല, മറിച്ച് മനുഷ്യകുലത്തിന്റെയും ജിന്ന് വർഗ്ഗങ്ങളുടെയും തന്നെ പ്രവാചകരായിട്ടായിരിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യമായി അല്ലാഹു നടത്തുന്നത്. മുൻകഴിഞ്ഞ പ്രവാചകൻമാരുടെയെല്ലാം പ്രബോധനം നിർണ്ണിത പ്രദേശത്ത് നിശ്ചിത സമയത്തേക്ക് മാത്രമായിരുന്നു. എന്നാൽ *മുഹമ്മദ് മുസ്തഫാ (സ്വ) സ്ഥല-കാല ഭേദമന്യേ മാർഗദർശിയായിട്ടാണ് നിയോഗിക്കപ്പെടുന്നത്.* അതിനാൽ, ആകാശ ഭൂമിയുടെ സ്പന്ദനങ്ങളും പ്രവർത്തന രീതികളും നിഗൂഢ രഹസ്യങ്ങളും പ്രവാചകർ അറിഞ്ഞിരിക്കണം. കാരണം, അവരെക്കാൾ *മികച്ചൊരു പടപ്പോ അറിവുള്ള സയന്റിസ്റ്റോ ഒരിക്കലും ഭൂമിയിൽ ഭൂജാതനാകരുത്.*  യാത്രയിൽ എടുത്തു പറയപ്പെടുന്ന ഒന്നാണല്ലോ ബുറാക്ക് എന്ന വാഹനം! എന്തിനായിരുന്നു ഇത് സംവിധാനിച്ചത് എന്ന ചോദ്യത്തിന് പലരുടെയും മറുപടി യാത്രാവേഗത വർദ്ധിപ്പിക്കാൻ എന്നായിരിക്കും.  എന്നാൽ തദ്വിഷയകമായ ചില ണ്ഡിത ...