മേഘക്കീറുകളെ വകഞ്ഞു മാറ്റിയൊരു അത്ഭുത യാത്ര!
%20(13).jpeg)
(ഭാഗം 2) നബി (സ്വ) യുടെ ഈ അത്ഭുത യാത്രയ്ക്ക് ( ഇസ്റാഉം മിഅ്റാജും ) പിന്നിലെ ഹിക്മത്ത് എന്തായിരിക്കുമെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അതിൽ പ്രപഞ്ച നാഥന്റെ ചില സാക്ഷ്യപ്പെടുത്തലുകൾ ഒളിഞ്ഞിരിപ്പുണ്ട്. തിരുദൂതർ അയക്കപ്പെട്ടത് മക്കാ നിവാസികൾക്ക് മാത്രമല്ല, മറിച്ച് മനുഷ്യകുലത്തിന്റെയും ജിന്ന് വർഗ്ഗങ്ങളുടെയും തന്നെ പ്രവാചകരായിട്ടായിരിക്കുമെന്ന പ്രഖ്യാപനമാണ് ആദ്യമായി അല്ലാഹു നടത്തുന്നത്. മുൻകഴിഞ്ഞ പ്രവാചകൻമാരുടെയെല്ലാം പ്രബോധനം നിർണ്ണിത പ്രദേശത്ത് നിശ്ചിത സമയത്തേക്ക് മാത്രമായിരുന്നു. എന്നാൽ *മുഹമ്മദ് മുസ്തഫാ (സ്വ) സ്ഥല-കാല ഭേദമന്യേ മാർഗദർശിയായിട്ടാണ് നിയോഗിക്കപ്പെടുന്നത്.* അതിനാൽ, ആകാശ ഭൂമിയുടെ സ്പന്ദനങ്ങളും പ്രവർത്തന രീതികളും നിഗൂഢ രഹസ്യങ്ങളും പ്രവാചകർ അറിഞ്ഞിരിക്കണം. കാരണം, അവരെക്കാൾ *മികച്ചൊരു പടപ്പോ അറിവുള്ള സയന്റിസ്റ്റോ ഒരിക്കലും ഭൂമിയിൽ ഭൂജാതനാകരുത്.* യാത്രയിൽ എടുത്തു പറയപ്പെടുന്ന ഒന്നാണല്ലോ ബുറാക്ക് എന്ന വാഹനം! എന്തിനായിരുന്നു ഇത് സംവിധാനിച്ചത് എന്ന ചോദ്യത്തിന് പലരുടെയും മറുപടി യാത്രാവേഗത വർദ്ധിപ്പിക്കാൻ എന്നായിരിക്കും. എന്നാൽ തദ്വിഷയകമായ ചില ണ്ഡിത ...